അറുപതിൻ്റെ നിറവിൽ കേരളാ കോൺഗ്രസ് (എം); തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാനൊരുങ്ങി പാർട്ടി

കോട്ടയം : കേരളാ കോൺഗ്രസ് (എം) അറുപതിൻ്റെ നിറവിലെത്തിയിരിക്കുന്ന അവസരത്തിൽ കോട്ടയം ജില്ലയിൽ പാർട്ടി വിവിധങ്ങളായ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ്. അതിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റിയംഗങ്ങളേയും ജില്ലയിൽ നിന്നുള്ള ത്രിതല പഞ്ചായത്ത് അംഗങ്ങളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പ് നവംബർ 8-ാം തീയതി നടത്തും. ഈ ക്യാമ്പിൽ വരുന്ന ഒരു വർഷത്തേയ്ക്കുള്ള പ്രവർത്തന പരിപാടികൾക്ക് പാർട്ടി രൂപം നൽകും. വാർഡ് തലം മുതൽ സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധങ്ങളായ രൂപരേഖകൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെടും.

Advertisements

മദ്ധ്യതിരുവിതാംകൂറിലെ സമ്പദ്‌ഘടനയെ സാരമായി ബാധിക്കുന്ന റബ്ബർ വിലയി ടിവിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. സമാനതകളിലില്ലാത്ത പ്രകൃതിദുരന്തം നേരിട്ട കേരളത്തോട് കേന്ദ്രം കാണിക്കുന്ന കടുത്ത വിവേചനത്തിനും, കേരളത്തിനർഹതപ്പെട്ട വിഹിതം നിഷേധിക്കുന്നതിനും എതിരെ പ്രത്യക്ഷ സമരപരിപാടികൾക്ക് തുടക്കം കുറിക്കും. കൂടാതെ 2025 ൽ നടക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിയുടെ ശക്തിക്കനുസരണമായി കൂടുതൽ സീറ്റുകളിൽ മൽസരിക്കുന്നതിനും, ജനപ്രതി നിധികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കുന്നതിനുമുള്ള അടവു നയങ്ങൾക്ക് ക്യാമ്പ് രൂപം നൽകും.
അതിൻ്റെ മുന്നോടിയായി വാർഡ് മുതൽ ജില്ലാതലം വരെ വിവിധങ്ങളായ കോർ കമ്മറ്റികൾ ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളാ കോൺഗ്രസ് (എം) ൻ്റെ അറുപതാം വാർഷികത്തിൽ പാർട്ടിയുടെ മുൻകാല
നേതാക്കന്മാർക്കും പ്രവർത്തകർക്കും ആദരവ് അർപ്പിക്കുന്ന ചടങ്ങുകൾ മണ്ഡലം തോറും സംഘടിപ്പിക്കും. പുതിയ കാലഘട്ടത്തിൽ പരമ്പരാഗത രാഷ്ട്രീയ പ്രവർത്തനത്തിന്റെ ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച ചർച്ചകളുമുണ്ടാവും, ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ക്യാമ്പ് പാലാ സൺസ്റ്റാർ ഓഡിറ്റോറിയത്തിൽ 8-ാം തീയതി വെള്ളിയാഴ്‌ച രാവിലെ 9.30 ന് പാർട്ടി ചെയർമാൻ ജോസ് കെ.മാണി എം.പി. ഉൽഘാടനം ചെയ്യും.
‘കേരളാ കോൺഗ്രസ് (എം) പാർട്ടിയും സംസ്ഥാന ഭരണവും’ എന്ന വിഷയത്തിന്മേൽ നടക്കുന്ന ചർച്ചകൾക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ നേതൃത്വം നൽകും.

‘കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗ്ഗങ്ങളും’ എന്ന വിഷയ ത്തിൽ ഡോ. എൻ. ജയരാജും ‘ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും കേരളാ കോൺഗ്രസ് (എം) പാർട്ടിയും’ എന്ന വിഷയത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുള ത്തിങ്കൽ എം.എൽ.എയും ‘പോഷക സംഘടനകളും, മാതൃസംഘടനയും’ എന്ന വിഷയത്തിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയും ക്ലാസ്സുകൾ നയിക്കും.

പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴിക്കാടൻ എക്സ‌്‌ എം.പി., ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, വി.റ്റി ജോസഫ് എന്നിവർ ആശംസകൾ അർപ്പിക്കും. പാർട്ടി നേതാക്കളായ സണ്ണി തെക്കേടം, അഡ്വ. ജോസ് ടോം, ജോർജുകുട്ടി ആഗസ്‌തി, ബേബി ഉഴുത്തുവാൽ, സഖറിയാസ് കുതിരവേലി, കെ. ജെ.ഫിലിപ്പ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. പാർട്ടി നിയോജക മണ്ഡലം പ്രസിഡൻ്റൂമാർ, മണ്ഡലം പ്രസിഡന്റുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങൾ, പോഷകസംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന ക്യാമ്പ് 6.30 ന് സമാപിക്കും. പ്രൊഫ. ലോപ്പസ് മാത്യു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോജി കുറത്തിയാടൻ എന്നിവർ പപത്രസമ്മേളനത്തിൽങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.