മുംബൈ : സഞ്ജുവിന്റെ മാസ്മരിക ബാറ്റിങ് പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ നായകന് കൂടിയായ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത് അഞ്ചാമനായി ബാറ്റുചെയ്യാനിറങ്ങിയ സഞ്ജു വെറും 2 പന്തില്‍ 1 റണ്‍സാണ് നേടിയത്. മുകുള്‍ നേഗിയുടെ പന്തില്‍ ഏകാന്ത് സെന്നിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് ടീമുകളില്‍ നിന്നെല്ലാം തഴഞ്ഞപ്പോള്‍ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തിയിരുന്നു. സൂര്യകുമാര്‍ യാദവിനെയാണ് സഞ്ജുവിന് പകരം ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ഇത് വലിയ വിവാദമായതിന് പിന്നാലെയാണ് സഞ്ജു കേരള ടീമിനൊപ്പം ചേര്‍ന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തി സഞ്ജു ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷ നിലനിര്‍ത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ നായകനെന്ന നിലയില്‍ യാതൊരു ഉത്തരവാദിത്തവും കാട്ടാതെ സഞ്ജു തന്റെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സഞ്ജുവിന് കടുത്ത തിരിച്ചടിയാവുന്ന പ്രകടനമാണ് നിലവില്‍ അദ്ദേഹം കാഴ്ചവെക്കുന്നതെന്ന് പറയാം. നിലവിലെ സാഹചര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് മറുപടി നല്കുന്ന തരത്തില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു സഞ്ജുവില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ മോശം പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്.
ഇതേ പ്രകടനം നടത്തിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് സ്വപ്നമായി ശേഷിക്കും. സഞ്ജുവിനെ പിന്തുണക്കുന്ന ആരാധകരെ നാണംകെടുത്തുന്ന പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. പരിശീലന മത്സരത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവസരത്തിനൊത്തുയരാന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്നാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.