കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന് പുതിയ കോച്ച് ; മുൻ ഇന്ത്യൻ താരം എം. വെങ്കട്ടരമണയെ പരിശീലകനായി നിയമിച്ചു

തിരുവനന്തപുരം : കേരള സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായി മുൻ ഇന്ത്യൻ താരം എം. വെങ്കട്ടരമണയെ നിയമിച്ചു. നിലവിലെ പരിശീലകനായ ടിനു യോഹന്നാന് പകരമായാണ് എം. വെങ്കട്ടരമണയെ നിയമിച്ചത്. ടിനു യോഹന്നാനെ കെസിഎ ഹൈ പെര്‍ഫോമൻസ് സെന്‍റര്‍ ഡയറക്ടറായി നിയമിച്ചു.

Advertisements

കഴിഞ്ഞ രണ്ട് വര്‍ഷമായി തമിഴ്നാട് ടീമിന്‍റെ പരിശീലകനായിരുന്ന വെങ്കട്ടരമണയുമായി ഒരു വര്‍ഷം കാലാവധിയുള്ള കരാറിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒപ്പുവച്ചത്. ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീം, സിംഗപ്പൂര്‍ ദേശീയ സീനിയര്‍ ടീം, തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ടീം ദിണ്ടിഗല്‍ ഡ്രാഗണസ് എന്നിവയുടെ പരിശീലകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സ്‌പിന്‍ ബൗളിംഗ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Hot Topics

Related Articles