കേരളം ലഹരിക്ക് അടിമപ്പെട്ട് അധഃപതിച്ചു റിട്ട ജില്ലാ ജഡ്ജി എ കെ ഗോപകുമാർ; കേരളം ഒന്നാം സ്ഥാനം വഹിക്കുന്നത് ലഹരി ഉപയോഗത്തിലും വിൽപ്പനയിലും എന്ന് റിട്ട ജില്ലാ ജഡ്ജി എ കെ ഗോപകുമാർ

നെയ്യാർ ഡാം: കേരളം ലഹരിക്ക് അടിമപ്പെട്ട് അധഃപതിച്ചുവെന്ന് റിട്ട ജില്ലാ ജഡ്ജി എ കെ ഗോപകുമാർ പറഞ്ഞു.നെയ്യാർ ഡാം റിസോർട്ട് ഹാളിൽ ആൻ്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ലഹരി പ്രതിരോധ പ്രവർത്തനോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.12 വയസുമുതൽ ഉളളവർ ലഹരിക്ക് അടിമപെടുന്നു ലഹരിയും ഇവരെയും നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്നുള്ളത്.

Advertisements

പതിറ്റാണ്ടുകൾക്ക് മുൻപ് കോടതിയിൽ വരുന്ന ലഹരി കേസ് വാറ്റ് ചാരായവും വല്ലപ്പോഴും വരുന്ന കഞ്ചാവും ആയിരുന്നെങ്കിൽ ഇന്ന് സ്റ്റാംപ്, ക്യപ്സൂൾ,എം ഡി എം എ എന്നിങ്ങനെയും മിഠായികളായും ജ്യൂസ് ആയും ഒക്കെ ലഹരി കേസുകളാണ് കോടതികളിൽ നിറയുന്നത്.വസ്തുക്കൾ സുലഭമായി.35 വയസു മുതൽ ഉള്ളവരായിരുന്നു അന്നത്തെ പ്രതി പട്ടികയിൽ എങ്കിൽ ഇപ്പോൾ അത് 12 മുതളുള്ളവരിലേക്ക് എത്തപ്പെട്ട് കേരള ലഹരിക്ക് അടിമ പെട്ടു അധപതിച്ചിരിക്കുന്നു. ലഹരി ഉപഭോഗത്തിലും വിൽപ്പനയിൽ ആണ് ഇന്ന് കേരളം ഒന്നാം സ്ഥാനത്ത് എന്നും ലക്ഷ്യം തെറ്റി പായുന്ന പുതു തലമുറയെ നേർ വഴിക്ക് കൊണ്ടുവരാൻ രക്ഷകർത്താക്കകൾക്കും ളും അധ്യാപകർക്കും മാത്രമേ കഴിയൂ എന്നും എ കെ ഗോപകുമാർ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് സ്കൂളുകളിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുക്കുന്നത്.ഇത് പുതു തലമുറയെ കുറിച്ച് ഭയാനകരമായ ആശങ്ക ഉളവാക്കുന്ന ഒന്നാണ്.ഇതിന് പരിഹാരം കാണാൻ ലഹരി വിരുദ്ധ സംഘടനകൾക്കും വോളണ്ടിയർമാർക്കും സാധ്യമാകണമെന്ന് യോഗവും പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ പറഞ്ഞു.

ആൻ്റി നാർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ ഡയറക്ടർ കള്ളിക്കാട് ബാബു അധ്യക്ഷനായി.സാജു വെങ്ങാനൂർ,പൂവച്ചൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജേന്ദ്രൻ,കള്ളിക്കാട് സി ഡി എസ് ചെയർ പേഴ്സൺ ജെ ആർ അജിത്,ആര്യ ദേവൻ, യു റ്റി വിനിത,ഐ എസ് സുരേഷ് ബാബു,അരുൺ കെ എൻ,ഷീബ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles