സിനിമയിലെത്താൻ ഒരു പ്രത്യേക തലയിലെഴുത്താണ്; പുതിയ തിരക്കഥകൾ വരുന്നുണ്ട്; വീണ്ടും സിനിമയിലേയ്ക്കു തിരികെ എത്തുന്നതിനെപ്പറ്റി മനസ് തുറന്ന് സംയുക്ത വർമ്മ

ചെന്നൈ: രണ്ടു പതിറ്റാണ്ടിനു ശേഷം മലയാള സിനിമയിലെ പ്രിയ താരം സംയുക്ത വർമ്മ സിനിമയിലേയ്ക്കു മടങ്ങി വരുന്നതിന്റെ സൂചന നൽകുന്നു. തിരക്കഥകൾ വരുന്നുണ്ടെന്നും, എന്നാൽ, ഇതൊന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇപ്പോൾ സംയുക്ത വർമ്മ പറയുന്നു.
മലയാള സിനിമയിലെ പ്രണയ ജോഡികളിൽ നിന്നും ബിജുമേനോനുമായിട്ടുളള വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്ന സംയുക്ത പൊതുപരിപാടികളിലും പരസ്യചിത്രങ്ങളിലും നിറസാന്നിധ്യമാണ്. 2002ലായിരുന്നു ഇരുവരും വിവാഹിതരായത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ സംയുക്ത അരങ്ങേറ്റം കുറിച്ചിരുന്നത്. 2006ൽ ആയിരുന്നു ഇരുവർക്കുമിടയിൽ ഏക മകൻ ദക്ഷ് ധാർമിക്ക് പിറന്നത്. യോഗയും കുടുംബകാര്യങ്ങളുമായി ഒക്കെ തിരക്കിലാണ് താരം. എന്നാൽ ഇപ്പോൾ സംയുക്തയുടെ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.
ജ്വല്ലറി ഭയങ്കര ഇഷ്ടമാണ്. ഞാൻ വാങ്ങിക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ബിജുവേട്ടൻ അതേക്കുറിച്ചൊക്കെ പറഞ്ഞ് കളിയാക്കാറുണ്ട്. ഞാൻ ഇടുന്നത് കുറച്ച് ഓവറാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്. എന്നാലും ഞാൻ ഇടും. ഒരു മുത്തുക്കുട ആവാം, വെൺചാമരം ആവാം എന്നൊക്കെ പറയാറുണ്ട്. ദക്ഷ് ഇതൊന്നും ശ്രദ്ധിക്കില്ല. അവൻ എന്റെ സിനിമകളൊന്നും അങ്ങനെ കണ്ടിട്ടില്ല. ഞാൻ വിഷമിക്കുന്നതൊന്നും അവന് കണ്ടിരിക്കാനാവില്ല. സിനിമ അത്ര ഈസിയായി കിട്ടുന്ന കാര്യമല്ലെന്ന് ഞാൻ അവനോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. നല്ല കഴിവുള്ളവരെ പലരേയും നമ്മൾ കണ്ടിട്ടില്ല. സിനിമയിലെത്താൻ ഒരു പ്രത്യേക തലയിലെഴുത്താണ്.
കുടുംബജീവിതത്തിലേക്ക് കടക്കണമെന്നും അമ്മ ജീവിതം ആസ്വദിക്കണമെന്നുണ്ടായിരുന്നു. അത് നന്നായി ആസ്വദിച്ച് തുടങ്ങിയതോടെയാണ് സിനിമയെക്കുറിച്ച് പിന്നീട് ചിന്തിക്കാതിരുന്നത്. കല്യാണം കഴിച്ചത് തന്നെ അമ്മയാവാൻ വേണ്ടിയാണ്. ബിജുവേട്ടൻ എവിടെ പോയാലും ഞാനറിയും, ദക്ഷ് എന്ത് ചെയ്താലും ഞാനറിയും. ബിജുവേട്ടന് ഇഷ്ടമുള്ളതേ ബിജുവേട്ടൻ ചെയ്തിട്ടുള്ളൂ. ദക്ഷിന് ശ്രദ്ധ വേണ്ട സമയമാണ്.
കല്യാണം കഴിഞ്ഞിട്ട് 20 വർഷമായി. ഞങ്ങളതൊന്നും ആഘോഷിക്കാറേയില്ല. 23ാമത്തെ വയസിലായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് രണ്ട് വർഷമൊക്കെ കഴിഞ്ഞാണ് കുഞ്ഞിനായി ആഗ്രഹിച്ചത്. കുറച്ച് യാത്രകൾക്കൊക്കെയായി മാറ്റിവെച്ചതായിരുന്നു ആ സമയം. അതുവേണ്ടിയിരുന്നില്ല, പെട്ടെന്ന് തന്നെ കുഞ്ഞുവാവ വന്നിരുന്നുവെങ്കിൽ എന്ന് ഞാൻ പിന്നീടാലോചിച്ചിട്ടുണ്ട്. കൺസീവ് ചെയ്യാനായി കുറച്ച് ബുദ്ധിമുട്ടിയിരുന്നു. പിസിഒഡിയുണ്ടായിരുന്നു. യോഗയിലൂടെയായാണ് അത് പൂർണ്ണമായി മാറിയത്.

Advertisements

Hot Topics

Related Articles