കൊച്ചി : എഫ്.സി ഗോവയുടെ മൊറോക്കൻ സ്‌ട്രൈക്കർ നോഹ സദൂയിയെ ടീമിലെത്തിക്കാൻ ശ്രമമാരംഭിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്.ബഹുവർഷ കരാറാണ് താരത്തിന് മുമ്ബില്‍ കേരള ടീം വച്ചതെന്നാണ് റിപ്പോർട്ട്. ഐഎസ്‌എല്ലിലെ ഏറ്റവും മൂർച്ചയുള്ള സ്‌ട്രൈക്കർമാരില്‍ ഒരാളായ നോഹയുടെ ഗോവയുമായുള്ള കരാർ ഈ വർഷം അവസാനിക്കും.2022ലാണ് നോഹ എഫ്‌സി ഗോവയിലെത്തിയത്. ഈ വർഷം മെയ് 31 വരെയാണ് കരാർ കാലാവധി. താരത്തിലെ നിലനിർത്താൻ എഫ്‌സി ഗോവയ്ക്ക് പദ്ധതിയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതിവേഗ വിങ്ങർ, സ്‌ട്രൈക്കർ റോളുകളില്‍ മികച്ച ട്രാക്ക് റെക്കോർഡുള്ള താരത്തെ ടീമിലെത്തിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അതു നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, ഐഎസ്‌എല്ലില്‍ അടുത്ത പോരാട്ടത്തിന് ബ്ലാസ്‌റ്റേഴ്‌സ് ബുധനാഴ്ചയിറങ്ങും. ജംഷഡ്പൂർ എഫ്‌സിയാണ് എതിരാളികള്‍. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനക്കാരാണ് ബ്ലാസ്‌റ്റേഴ്‌സ്. ജംഷഡ്പൂർ ആറാമതും. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. 17 മത്സരങ്ങളിൽ നിന്ന് 29 പോയിന്റാണ് കേരള ടീമിന്റെ സമ്പാദ്യം. 19 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണ് ജംഷഡ്പൂർ നേടിയിട്ടുള്ളത്.