കോട്ടയം: അതിതീവ്ര മഴയ്ക്ക് പിന്നാലെ കേരളത്തത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച. ഭൂഗര്‍ഭജലത്തിന്റെ അളവ് പതിവിലും താഴെയാണ്. സാധാരണ മാര്‍ച്ച് മാസത്തിലുണ്ടാകാറുള്ള ഭൂഗര്‍ഭജലനിരപ്പാണ് ഡിസംബര്‍ അവസാനത്തോടെ ആയത്. ഇതിനെ ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കവും ജലക്ഷാമം രൂക്ഷമാക്കും.ചൂട് താങ്ങാവുന്നതിലും അപ്പുറമാകുമെന്നുറപ്പാണ്. അമിത ജലചൂഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം കടലോര പ്രദേശത്തെ ഭൂഗര്‍ഭജലത്തിലും ഭീമമായ കുറവുണ്ടായതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
2018 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചു. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യതയെന്നും കടല്‍ക്ഷോഭം, ഉരുള്‍പ്പൊട്ടല്‍, അതിതീവ്രമഴ എന്നിവ റിസ്‌ക് മാപ്പിംഗ് നടത്തി നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിദഗ്ധര്‍ പറയുന്നു.