കേരള ഗവണ്മെന്റ് കോൺട്രട്ടേഴ്സ് ഫെഡറേഷൻ മീനച്ചിൽ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഈരാറ്റുപേട്ട ബ്ലോക്കിലെ എൽഎസ്ജിഡി സെക്ഷനിലെ ക്ലാർക്ക് ലിൻസി തോമസിന്റെ കോൺട്രാക്ടർമാരെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെയാണ് പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. യോഗത്തിൽ ബിനു മണ്ഡപത്തിൽ അധ്യക്ഷനായിരുന്നു. കെജിസിഎഫ് ജില്ലാ പ്രസിഡണ്ട് എം എസ് സാനു ഉദ്ഘാടനം ചെയ്തു.
കെജിസിഎഫ് ജില്ലാ സെക്രട്ടറി മഹേഷ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കെജിസിഎഫ് ഏരിയ സെക്രട്ടറി പി ബി ഫൈസൽ സ്വാഗതവും, ടിഎൻ വിനോദ് നന്ദിയും അർപ്പിച്ചു. ട്രഷറി നിയന്ത്രണം പിൻവലിച്ചിട്ടും മനഃപൂർവം ബില്ലുകൾ പിടിച്ചുവച്ച് കരാറുകാരെ ബുദ്ധിമുട്ടിപ്പിച്ചത് അവസാനിപ്പിക്കണമെന്നും. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനുള്ള നടപടി ബ്ലോക്ക് പഞ്ചയാത്ത് ഭരണാസമിതിയും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറും തയ്യാറാകണമെന്നും പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു കെജിസിഎഫ് ജില്ലാ പ്രസിഡന്റ് എംഎസ് സാനു ആവശ്യപ്പെട്ടു.