കോട്ടയം : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഡിസംബർ പത്തിന് ഈരാറ്റുപേട്ടയിൽ നടക്കും. സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മൊയ്തീൻ കുട്ടി ഹാജി , സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, ഹോട്ടൽ അസോസിയേഷൻ സംസ്ഥാന ജില്ലാ ഭാരവാഹികൾ, ഇതര വ്യാപാര സംഘടനയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി മുഹമ്മദ് ഷെരീഫ് ചെയർമാനായും, ബിജോയ് വി ജോർജ് സെക്രട്ടറിയായും, ആർ. സി.നായർ കൺവീനറായും, സുകുമാരൻ മുഹമ്മദ് റാസി എന്നിവരും ഉൾപ്പെടുന്ന സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡണ്ട് കെ കെ ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി എൻ പ്രതീഷ്, ട്രഷറർ പി എസ് ശശിധരൻ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷാഹുൽ ഹമീദ്, അൻസാരി എന്നിവർ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം, മാജിക് ഷോ എന്നിവയും ഉണ്ടായിരിക്കും.