കർഷക സംഘം പുതുപ്പള്ളി ഏരിയ കൺവൻഷൻ

പാമ്പാടി: കേരള കർഷക സംഘം പുതുപ്പള്ളി ഏരിയാ കൺവൻഷൻ നടന്നു. സൗത്ത് പാമ്പാടി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഇ.കെ കുര്യൻ അദ്ധ്യക്ഷനായി. അഡ്വ: റജി സഖറിയ, സുഭാഷ് പി വർഗീസ് , കെ.സി ജോസഫ് , ഇ.എസ് സാബു കെ.എസ് ഗിരീഷ്, വി.എം പ്രദീപ്, ജി ശ്രീകുമാർ , സാബു എം ഏബ്രഹാം കെ.ജി ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഇ.കെ കുര്യൻ (പ്രസിഡന്റ്) ഉല്ലാസ് ഗോപി , എം.ജി നൈനാൻ (വൈസ് പ്രസിഡന്റുമാർ ) കെ.എസ് ഗിരീഷ് (സെക്രട്ടറി) ജി ശ്രീകുമാർ ,സന്തോഷ് വർക്കി (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തെരത്തെടുത്തു.

Advertisements

Hot Topics

Related Articles