തിരുനക്കരയിൽ നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: ജവഹർ ബാലഭവനും കുട്ടികളുടെ ലൈബ്രറിയും സംബന്ധിച്ചുള്ള വിവാദങ്ങളിൽ ജാഗ്രതാ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്തയ്ക്ക് മറുപടിയുമായി കേരള കൗമുദിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വി.ജയകുമാർ. ജവഹർ ബാലഭവനിൽ നിന്നും കുട്ടികളുടെ ലൈബ്രറി മാറ്റുന്നതിന് എതിരായ പ്രതിഷേധത്തിന്റെ വാർത്ത ജാഗ്രതാ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ചിരുന്നു. – അരനൂറ്റാണ്ട് പഴക്കമുള്ള കോട്ടയം തിരുനക്കരയിലെ ജവഹർ ബാലഭവനെയും കുട്ടികളെയും ലൈബ്രറിയെയും തകർക്കാൻ കോട്ടയത്തെ ‘കച്ചവട മാഫിയ’; ജവഹർ ബാലഭവൻ കെട്ടിടത്തിൽ നിന്നു കുട്ടികളുടെ ലൈബ്രറി മാറ്റാൻ നീക്കം; പിന്നിൽ പബ്ലിക്ക് ലൈബ്രറി ഭരണ സമിതിയും കോട്ടയത്തെ മുതിർന്ന മാധ്യമപ്രവർത്തകനും – എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്തയ്ക്കുള്ള വിശദീകരണവുമായി കോട്ടയത്തെ മുതിർന്ന മാധ്യമപ്രവർത്തകനും കേരള കൗമുദിയുടെ സീനിയർ റിപ്പോർട്ടറുമായ വി.ജയകുമാർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ജാഗ്രതാ ന്യൂസ് ലൈവിന്റെ അഡ്മിൻ നമ്പരിൽ ഔദ്യോഗികമായി അറിയിച്ച സന്ദേശത്തോടെയാണ് വി.ജയകുമാർ പബ്ലിക്ക് ലൈബ്രറിയ്ക്കു വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജാഗ്രതാ ന്യൂസ് ലൈവിന്റെ അഡ്മിൻ നമ്പരിൽ അയച്ച സന്ദേശത്തിലാണ് വി.ജയകുമാർ നിലപാടുകളെ ന്യായീകരിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഇതോടെ വിഷയത്തിൽ ഇടപെട്ട മുതിർന്ന മാധ്യമപ്രവർത്തകൻ ആരാണെന്നു കോട്ടയത്തിന് കൂടുതൽ വ്യക്തമായിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജവഹർ ബാലഭവന്റെ പ്രവർത്തനത്തിന്പുതിയ സ്ഥലം കണ്ടെത്താൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഓർഡർ?? – എന്ന പേരിൽ വി.ജയകുമാർ അയച്ചു തന്ന ഉത്തരവും, ഇതിനോടൊപ്പമുണ്ടായിരുന്ന കുറിപ്പും ജാഗ്രതാ ന്യൂസ് ലൈവ് പങ്കു വയ്ക്കുന്നു.
ജവഹർ ബാലഭവന് പുതിയ സ്ഥലം കണ്ടെത്താൻ കളക്ടറെ ചുമതലപ്പെടുത്തി
കോട്ടയം: ജവഹർ ബാലഭവൻ കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിലുള്ള കുട്ടികളുടെ
ലൈബ്രറി കെട്ടിടത്തിൽ നിന്ന് മാറ്റുന്നതിന് അനുയോജ്യമായ വാടക കെട്ടിടം
കണ്ടെത്താൻ സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജില്ലാ കളക്ടറെ
ചുമതലപ്പെടുത്തി .ബാലഭവന്റെ ആവശ്യത്തിന് കെട്ടിടം പണിയുന്നതിന് സ്ഥലം
കണ്ടെത്തി സർക്കാരിനെ അറിയിക്കാനും ചുമതലപ്പെടുത്തുന്ന കത്ത് അഡീഷണൽ
സെക്രട്ടറി കെ. ജനാർദ്ദനൻ കളക്ടർക്ക് നൽകി.
കുട്ടികൾക്കുള്ള പരിശീലന ക്ലാസുകളും അവധിക്കാല ക്ലാസുകളും കുട്ടികളുടെ
ലൈബ്രറിയിൽ തുടരും. കൂടുതൽ പുസ്തകങ്ങളോടെ കുട്ടികളുടെ ലൈബ്രറിയും
കളികോപ്പുകളോടെ പാർക്കും പൂന്തോട്ടവും ഈ മാസം നവീകരിക്കും. മദ്ധ്യവേനൽ
അവധിക്കാലത്ത് ഫോട്ടോഗ്രഫി ക്യാമ്പ്, ഫിലിം ഫെസ്റ്റിവൽ, വ്യക്തിത്വ വികസ
ക്യാമ്പ്, അഭിനയ പരിശീലന ക്യാമ്പ്, ചിത്രരചനാ ,കാർട്ടൂൺ ക്യാമ്പ് എന്നിവ
കുട്ടികളുടെ ലൈബ്രറിയിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
ഈ സന്ദേശത്തിനു പിന്നാലെ, 22-12-2021 ലെ ഉത്തരവല്ലേ ഇതെന്നു ജാഗ്രതാ ന്യൂസ് ലൈവ് അഡ്മിൻ വി.ജയകുമാറുമായി ചാറ്റ് ചെയ്യുന്നുണ്ട്. അന്ന് ഇറങ്ങിയ ഓർഡറാണെന്നായിരുന്നു വി.ജയകുമാറിന്റെ മറുപടി.
ജവഹർ ബാലഭവൻ തിരുനക്കരയിൽ മാറ്റേണ്ട ആവശ്യം എന്താണ് എന്ന ചോദ്യത്തിന് – ജവഹർ ബാലഭവൻ പ്രവർത്തനം നിർജീവാവസ്ഥയിൽ ആയതിനാൽ പബ്ലിക് ലൈബ്രറി പൊതുയോഗ തീരുമാന പ്രകാരമാണ് മാറ്റണമെന്ന ആവശ്യം വന്നത്. നിലവിലെ ക്ലാസുകൾ കുറഞ്ഞ ഫീസ് നിരക്കിൽ കുട്ടികളുടെ ലൈബ്രറിയിൽ തുടരാനും തീരുമാനിച്ചു- എന്ന എഴുതി തയ്യാറാക്കിയ മറുപടിയാണ് ജാഗ്രതാ ന്യൂസ് ലൈവിന് ലഭിച്ചത്.
ഇതിനു മറുപടിയായി. – നിർജീവാവസ്ഥയിൽ ആയത് അവിടെ നിന്ന് മാറ്റിയാൽ എങ്ങനെ സജീവമാകും. കുറച്ച് ആളുകളുടെ കച്ചവട താല്പര്യം മാത്രമാണ് അത് , ആ സ്ഥലം തന്നെയാണ് ബാലഭവന്റെ ഐഡന്റിറ്റി ..
ഈ നീക്കത്തിന് പിസിൽ രണ്ട് സംശയം ഉണ്ട്
- സ്ഥാപിത താല്പര്യത്തോടെ ആ കെട്ടിടം വാടക കെട്ടിടത്തിലേയ്ക്ക് മാറ്റി ഇഷ്ടക്കാർക്ക് ചുളുവിൽ വാടക ലഭിക്കാൻ ഇടയാക്കുക.
- ജവഹർ ബാലഭവൻ കെട്ടിടം വാടകയ്ക്ക് കൊടുത്ത് അഴിമതി നടത്തുക. രണ്ടായാലും ലക്ഷ്യം തട്ടിപ്പ് തന്നെ … എന്ന് ജാഗ്രതാ ന്യൂസ് അഡ്മിൻ മറുപടി നൽകിയെങ്കിലും,
- പബ്ലിക്ക്് ലൈബ്രറി ഉടമസ്ഥതയിൽ കുട്ടികളുടെ ലൈബ്രറി കെട്ടിടം പണിതത് 1969 ൽ . ജവഹർ ബാലഭവൻ ആരംഭിച്ചത് 1971 ൽ .പിന്നെങ്ങനെ ജവഹർ ബാലഭവൻ കെട്ടിടമാകും. ?. അവരുടേതാണെങ്കിൽ പകരം സ്ഥലം കണ്ടെത്താൻ കളക്ടറോട് നിർദ്ദേശിക്കുമോ . വാടകയ്ക്ക് കൊടുക്കുമ്പോൾ എതിർക്കുക. ഇപ്പോൾ കുട്ടികൾക്ക് കൂടുതൽ കോഴ്‌സുകളും ക്ലാസുകളും ആണ് കുട്ടികളുടെ ലൈബ്രറിയിൽ തുടർന്നും നടത്തുക.. ജവഹർ ബാലഭവൻ മാറിയാൽ ജോലി പോകുമെന്ന പേടിയുള്ള റിട്ടയർ ചെയ്ത രണ്ട് മൂന്ന് അധ്യാപകരാണ് വിവാദം ഉണ്ടാക്കുന്നത്. അധ്യാപകരുടെ യോഗം വിളിച്ച് അവരെ കുട്ടികളുടെ ലൈബ്രറി കോഴ്‌സിൽ നില നിർത്തുമെന്ന് അറിയിച്ചതുമാണ്. അഴിമതിയും തട്ടിപ്പും തെളിവുകളോടെ റിപ്പോർട്ട് ചെയ്യു :- എന്ന വെല്ലുവിളിയായിരുന്നു ന്യായമില്ലാതെ വന്നതോടെ ഇദ്ദേഹം നിരത്തിയത്.
ഇതിന് മറുപടിയായി ജാഗ്രതാ ന്യൂസ് അഡ്മിൻ – വിഷയം ഇതൊന്നുമല്ലല്ലോ… ഒറ്റ വാക്കിൽ ഉത്തരം പറയുക.. ഇപ്പോൾ ആ കെട്ടിടത്തിൽ നിന്നും ജവഹർ ബാലഭവൻ മാറ്റണമെന്നു പറയുന്നതിന് കൃത്യമായ ഒരു കാരണം പറയുക.. എന്തിന് ആ കെട്ടിടം വാടക കെട്ടിടത്തിലേയ്ക്കു മാറ്റണം. കൂടുതൽ സജീവമാക്കി ജവഹർ ബാലഭവൻ നടത്തുകയല്ലേ വേണ്ടത്… അല്ലാതെ വാടകയ്ക്ക് കെട്ടിടം എടുത്ത് മാറ്റുകയാണോ വേണ്ടത്…
ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞാൽ വിഷയം പരിഹരിക്കാം. എന്തിനാണ് ഈ കെട്ടിടത്തിൽ നിന്നും ജവഹർ ബാലഭവൻ മാറ്റുന്നത്… – എന്ന ചോദ്യം ഉയർത്തിയെങ്കിലും, ഉത്തരം മുകളിൽ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞ എഴുതി തയ്യാറാക്കിയ മറുപടി ചൂണ്ടിക്കാട്ടുക മാത്രമാണ് ഇദ്ദേഹം ചെയ്തത്.
അക്ഷരാർത്ഥത്തിൽ ജവഹർ ബാലഭവനെ തിരുനക്കരയിൽ നിന്നും മാറ്റുന്നതിനു പിന്നിൽ എന്തൊക്കെയോ ദുരൂഹമായ ഇടപാടുകൾ നടക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് വി.ജയകുമാർ എന്ന മുതിർന്ന മാധ്യമപ്രവർത്തകന്റെ വാദങ്ങൾ. കേരള കൗമുദി ദിനപത്രത്തിൽ നിരന്തരം വാർത്തയെഴുതിയ ശേഷമാണ് ഇദ്ദേഹം പബ്ലിക്ക് ലൈബ്രറിയുടെ ഭരണസമിതിയിൽ ഇടം പിടിച്ചത്. ഇത്തരത്തിൽ ഭരണ സമിതിയിൽ ഇടം പിടിച്ച ശേഷം ഇദ്ദേഹം പബ്ലിക്ക് ലൈബ്രറി ഭരണ സമിതിയ്‌ക്കെതിരായ വാർത്തകൾ എഴുതുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ നിലപാടുകൾ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.