പ്രതിഷേധ വാദ്യഘോഷം മുഴങ്ങി; കലാകാരന്മാർ വേദിവിട്ട് തെരുവിലിറങ്ങി; കോട്ടയം നഗരത്തിൽ നടന്നത് കണ്ണീരിന്റെ കൊവിഡ് കാല പ്രതിഷേധം; വീഡിയോ കാണാം

കോട്ടയം: പ്രതിഷേധ വാദ്യഘോഷങ്ങളുമായി കലാകാരന്മാർ കണ്ണീരുമായി തെരുവിലിറങ്ങി. നാടിനെയും നഗരത്തെയും ആഘോഷത്തിൽ മുക്കിയിരുന്ന കലാകാരന്മാരുടെ വാദ്യങ്ങൾ ആഘോഷത്തിന് പകരം ദുഖതാളം മുഴക്കി. കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്നും കൈപിടിച്ചുയർത്താൻ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ കോട്ടയം നഗരത്തിൽ നടന്നത് കലാകാരന്മാരുടെ പ്രതിഷേധത്തിന്റെ ശംഖൊലി.

Advertisements

കലാകാരന്മാരോടുള്ള അവഗണനയ്ക്കും തൊഴിൽ നിഷേധത്തിനുമെതിരെയാണ് കോട്ടയം ജില്ലയിലെ കലാകാര സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. രാവിലെ നഗരത്തിൽ ആരംഭിച്ച പ്രകിഷേധ ധർണ്ണയും പ്രകടനവും അക്ഷരാർത്ഥത്തിൽ വാദ്യഘോഷങ്ങളുടെ സംഗമമായി മാറി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ പത്തിന് ബാന്റ് സെറ്റ്, ചെണ്ടമേളം, നാദസ്വരം, തകിൽ, പൂക്കാവടി, അമ്പലക്കാവടി, നാസിക് ഡോൽ, പഞ്ചവാദ്യം നാട്ടുകൂട്ടം എന്നിവയുമായാണ് കലാകാരന്മാർ നഗരത്തിൽ പ്രതിഷേധത്തിന് ഇറങ്ങിയത്. കോട്ടയം ബേക്കർ ജംഗ്ഷനിൽ നിന്നും വാദ്യമേളങ്ങൾ മുഴക്കി നഗരം ചുറ്റിയാണ് പ്രകടനം കളക്ടറേറ്റിൽ എത്തിയത്. തുടർന്നു ചേർന്ന് പ്രതിഷേധ യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ഡി ഷാജു ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും മനുഷ്യരാണ് ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Hot Topics

Related Articles