കൊച്ചി : പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയില്‍ ശ്രീനാഥ് ഭാസിയെ വലക്കിയേക്കും. ഇന്ന് ചേരുന്ന ഫിലിം ചേംമ്പര്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. ശ്രീനാഥ് ഭാസി ചര്‍ച്ചക്കായി എത്തി. ‘ചട്ടമ്പി’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. പുതിയ സിനിമയില്‍ അഭിനയിക്കുന്നത് താല്‍ക്കാലികമായി വിലക്കിയേക്കുമെന്നാണ് സൂചന. സംഭവത്തില്‍ അവതാരക ഫിലിം ചേംബറിനും പരാതി നല്‍കിയിരുന്നു.
‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തിയതായും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് അവതാരക പരാതിയില്‍ ആരോപിക്കുന്നത്. വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയില്‍ ചോദ്യം ചെയ്യലിനെത്തിയ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍(PC 509), ലൈംഗിക ചുവയോടെ സംസാരിക്കല്‍ (IPC 354 A), പൊതുസ്ഥലത്ത് അസഭ്യം പറയുക (IPC 294A) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തുടര്‍ന്ന് നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി നടന്റെ ശരീര സാമ്പളുകള്‍ പൊലീസ് ശേഖരിച്ചു. നഖം, മുടി, രക്തം എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.എന്നാല്‍ അഭിമുഖ സമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചുവെന്ന പരാതി അവതാരകയില്‍ നിന്നും ലഭിച്ചിട്ടില്ല.