കൊച്ചി: പോക്കുവരവാണ് ആധാരം ചെയ്യാനിറങ്ങുന്നവരെ വട്ടം ചുറ്റിക്കുന്ന പ്രധാന പരിപാടി. ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്.
ഭൂമി പോക്കുവരവിനായി ആരും വില്ലേജിൽ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാൽ വില്ലേജ് ഉദ്യോഗസ്ഥരുടെ പുതിയ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക. ആധാരം ചെയ്യുമ്പോൾ വില്ലേജിലെ തണ്ടപ്പേര് അക്കൗണ്ടിൽ കരം അടവ് പ്രകാരമുള്ള വസ്തു ഉണ്ടോ എന്ന് സബ് രജിസ്ട്രാർക്ക് ബോധ്യം വരുന്നതിനായി ആർ ഒ ആർ (റവന്യൂ ഓഫീസ് രജിസ്റ്റർ )സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നും വാങ്ങണം എന്ന നിബന്ധനയുണ്ട്. ആർ ഒ ആർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വില്ലേജിൽ അപേക്ഷ സമർപ്പിച്ചാൽ 5 മിനിറ്റിനുള്ളിൽ സർട്ടിഫിക്കറ്റ് കൊടുക്കാവുന്നതേയുള്ളൂ. എന്നാൽ വസ്തു പരിശോധിക്കണം, വസ്തു അളക്കണം, പ്രമാണങ്ങൾ പരിശോധിക്കണം തുടങ്ങിയ അനാവശ്യ കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിച്ച് പണം തട്ടിയെടുക്കുന്ന താണ് പുതിയ തന്ത്രം.
ആധാരം ചെയ്യുവാനുള്ള ആരുംആർ ഒ ആർ. സർട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി കൊടുക്കരുത് അങ്ങനെ കൊടുത്താൽ ഇത് ഒരു പുതിയ കൈക്കൂലി സമ്പ്രദായത്തിന് വഴിയൊരുക്കും.
ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.
പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ.
ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.
ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്ബ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.
ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്.
ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി.