മൂന്നു പതിറ്റാണ്ട് നീണ്ട സിനിമാ പ്രണയം; മലയാളത്തിന്റെ എക്കാലത്തെയും പ്രിയ പ്രണയജോഡികൾക്ക് ആശംസകളുമായി സിനിമാ ലോകം; പ്രിയപ്പെട്ട അച്ഛനും അമ്മയ്ക്കും കേക്ക് മുറിച്ച് ആശംസ നേർന്ന് മകൻ

ചെന്നൈ: മലയാളികളുടെ പ്രിയ താര ദമ്ബതികളാണ് ജയറാമും പാർവതിയും. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് പാർവതി. എങ്കിലും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇന്നിതാ പ്രിയതാരങ്ങൾ ഒന്നായിട്ട് 30 വർഷം തികയുകയാണ്. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

Advertisements

‘അച്ഛനും അമ്മയ്ക്കും ആശംസകൾ അറിയിച്ചു കൊണ്ട് കാളിദാസ് ജയറാമും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘അപ്പയ്ക്കും അമ്മയ്ക്കും മുപ്പതാം വിവാഹവാർഷിക ആശംസകൾ ! ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു’, എന്നാണ് ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് കുറിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1992 സെപ്റ്റംബർ ഏഴിനായിരുന്നു പാർവതി- ജയറാം വിവാഹം. ‘അപരൻ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയിൽ അരങ്ങേറിയത്. പാർവ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു. ആ പരിചം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും ചെന്നെത്തുക ആയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.