കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു’വിന് ശേഷം നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച ചിത്രമാണ് മഹാവീര്യർ. ആസിഫ് അലിയും മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രം മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സിൽ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. പ്രേക്ഷകന് ചെറിയൊരു ആശയക്കുഴപ്പം വന്നതോടെയാണ് ക്ലൈമാക്സിൽ മാറ്റം വരുത്തിയിരിക്കുന്നത്. പുതിയ ക്ലൈമാക്സോടെയാണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, ഷൈലജ പി അമ്ബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈൻ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോളി ജൂനിയർ പിക്‌ചേഴ്‌സ് , ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ നിവിൻപോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ നിർമിച്ചത്. വ്യത്യസ്തമായൊരു വേഷപ്പകർച്ചയിൽ നിവിൻ പോളിയെത്തുന്ന ‘മഹാവീര്യർ’ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിലുൾപ്പെടുന്ന ഫാന്റസി ചിത്രമാണ്.