ആറ്റിങ്ങൽ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.എം.സി.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗം എം.മുരളി ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ എസ്. സജീവ് , കെ.രാജൻ , പ്രമോദ് കുമാർ , സി.ഐ.ടി.യു അംഗമായ രാമൻകുട്ടി എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡന്റ് ശില്പ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.എസ് വിനോദ് സ്വാഗതവും , ട്രഷറർ അഖിൽ രാജ് ആർ.എസ് നന്ദിയും പറഞ്ഞു.
Advertisements