കൊടും ചൂടാണ്; നമ്മുക്കും കരുതാം അവർക്കു വേണ്ടി; പക്ഷികൾക്കും മൃഗങ്ങൾക്കും ഒരൽപം വെള്ളം കരുതൂ; തിരുനക്കര ക്ഷേത്ര മൈതാനത്ത് നിന്നും ജോമോൻ പമ്പാവാലി പകർത്തിയ വീഡിയോ കാണാം

വേനൽ കരുതൽ
ജാഗ്രതാ ഹെൽത്ത്

സംസ്ഥാനത്ത് ഏറ്റവും കൊടും ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇതിൽ ചൂടിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് കോട്ടയവുമാണ്. കൊടും ചൂടിൽ മനുഷ്യർ വലയുന്നതിനു സമാനമായി വലയുന്ന മറ്റൊരു കൂട്ടരുണ്ട്. മൃഗങ്ങളും പക്ഷികളും.! പ്രകൃതിയിലെ ചൂടിൽ ജല ശ്രോതസുകളെല്ലാം വറ്റി വരണ്ടതോടെയാണ് മൃഗങ്ങളും പക്ഷികളും കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാതെ വറ്റി വരണ്ട ചുണ്ടുകളുമായി നടക്കുന്നത്. കൊടും ചൂടാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയത്ത് അനുഭവപ്പെടുന്നത്.

Advertisements

രാജ്യത്തെ ഏറ്റവും ചൂട് കൂടിയ നഗരങ്ങളുടെ പട്ടികയിൽ കഴിഞ്ഞ ദിവസം കോട്ടയവും ഉൾപ്പെട്ടിരുന്നു. 37.3 ഡിഗ്രി സെൽഷ്യസായിരുന്നു കോട്ടയം നഗരത്തിലെ കഴിഞ്ഞ ദിവസങ്ങളിലെ ചൂട്. ഇടയ്‌ക്കൊരു വേനൽ മഴ പെയ്‌തെങ്കിലും കോട്ടയത്തിന്റെ അന്തരീക്ഷത്തെ തണുപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ പക്ഷികളും, മൃഗങ്ങളും വെള്ളത്തിനായി ഓടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരുവുനായ്ക്കളും പറവകളും ചെറുകിളികളുമാണ് ഈ വേനൽക്കാലത്ത് കൂടുതൽ വലയുന്നത്. നഗര പ്രദേശങ്ങളിൽ ചെറിയ വെള്ളക്കെട്ട് പോലും ലഭിക്കാത്ത സാഹചര്യമാണ്. ഈ സാഹചര്യത്തിൽ വീടുകളിൽ ആളുകൾ ചെറിയ ചിരട്ടകളിലോ പാത്രങ്ങളിലോ വെള്ളം വയ്ക്കുകയാണെങ്കിൽ പക്ഷികൾക്കു മൃഗങ്ങൾക്കും ഉപകാരപ്പെടുമെന്നാണ് പ്രകൃതി സ്‌നേഹികൾ പറയുന്നത്.

Hot Topics

Related Articles