ഇടത് സർക്കാരിൻ്റെ തുടർച്ചയായ ആനുകൂല്യ നിഷേധം ജീവനക്കാരൻ്റെ കുടുംബ ബഡ്ജറ്റ് തകർത്തു : കേരള എൻജിഒ അസോസിയേഷൻ

കോട്ടയം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ പന്ത്രണ്ടാം ശമ്പള കമ്മീഷനെ നിയമിക്കാതെയും 19 % ക്ഷാമബത്ത , ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ നിഷേധിച്ചും ജീവനക്കാരുടെ കുടുംബ ബഡ്ജറ്റ് സർക്കാർ തകർത്തെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. പങ്കാളിത്ത പെൻഷൻ, ജീവാനന്ദം പദ്ധതികൾ ഉപേക്ഷിക്കണമെന്നും മെഡിസെപ്പ് ജീവനക്കാർക്ക് ഗുണകരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആശ്രിത നിയമന പദ്ധതി അടിമറിക്കുവാനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള ജീവനക്കാരൻ്റെ അവകാശം നിഷേധിക്കുവാനുള്ള തീരുമാനത്തെയും ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

ശമ്പള പരിഷ്ക്കരണ ദിനത്തോടനുബന്ധിച്ച് കോട്ടയം താലൂക്ക് ഓഫീസിന് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗൺ ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ. സി.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ ജി . രാധാകൃഷ്ണൻ, കണ്ണൻ ആൻഡ്രൂസ്,
ഇ.എസ് അനിൽ കുമാർ ഷാജിമോൻ പി എസ് , ടി കെ അജയൻ ജില്ലാ ഭാരവാഹികളായ ജെ ജോബിൻസൺ, ജോഷി മാത്യു ബിജു ആർ, സ്മിത ദേവകി ബിജുമോൻ പി.ബി, ജയകുമാർ കെ.എസ്,
ബിന്ദു എസ്, ഷാഹുൽ ഹമീദ് സതീഷ് വാര്യത്ത് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles