കോട്ടയം : കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ജില്ലാ തല ഉദ്ഘാടനം ചങ്ങനാശ്ശേരിയിൽ വച്ച് നടത്തി. എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റ അധ്യക്ഷതയിൽ കുടിയ സമ്മേളനം കെ.പി സി സി ജനാൽ സെക്രട്ടറി ജോസി സെബാസ്റ്റ്യാൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ആന്റണി കുന്നുംപുറം , കെ ജെ ജയിംസ് , എൻ. ജി ഒ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു , ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി ബിജു പുല്ലുകാട്ട് , ബാബു തോമസ്, സിയാദ് അബ്ദുൾ റഹ്മാൻ , സോബിച്ചൻ കണ്ണംപ്പള്ളി , സജാദ് , പി. എൻ ചന്ദ്രബാബു, അരവിന്ദാക്ഷൻ. കെ, രേഖ എം. ജി,എന്നിവർ സംസാരിച്ചു.