കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി

കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി. തിരുനക്കരയിൽ സംഘടന വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ശിലാസ്ഥാപനം വൈക്കം വിശ്വൻ നിർവ്വഹിച്ചു. കെ.ജി ഒ എ ജില്ലാ പ്രസിഡന്റ് ആർ അർജുൻപിള്ള അദ്ധ്യക്ഷനായിരുന്നു.

Advertisements

സി ഐ റ്റി യു കേന്ദ്ര കമ്മിറ്റിയംഗം എ വി റസ്സൽ, എഫ്എസ്ഇ റ്റിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, അഡ്വ.കെ.അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ് പ്രിയദർശൻ, കെ ജി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: എസ് ആർ മോഹനചന്ദ്രൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജേഷ് ജി മാന്നാത്ത്, വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.

Hot Topics

Related Articles