കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി. തിരുനക്കരയിൽ സംഘടന വാങ്ങിയ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. ശിലാസ്ഥാപനം വൈക്കം വിശ്വൻ നിർവ്വഹിച്ചു. കെ.ജി ഒ എ ജില്ലാ പ്രസിഡന്റ് ആർ അർജുൻപിള്ള അദ്ധ്യക്ഷനായിരുന്നു.
സി ഐ റ്റി യു കേന്ദ്ര കമ്മിറ്റിയംഗം എ വി റസ്സൽ, എഫ്എസ്ഇ റ്റിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, അഡ്വ.കെ.അനിൽകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ് പ്രിയദർശൻ, കെ ജി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ: എസ് ആർ മോഹനചന്ദ്രൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജേഷ് ജി മാന്നാത്ത്, വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് ഷെരീഫ് നന്ദിയും പറഞ്ഞു.