എന്‍ജിഒ യൂണിയൻ ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍, പാമ്പാടി ഏരിയ സമ്മേളനങ്ങൾ സമാപിച്ചു

കോട്ടയം : എന്‍ജിഒ യൂണിയന്‍ ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍ ഏരിയയുടെ 54-ാമത് വാര്‍ഷികസമ്മേളനം മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്നു. സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.

Advertisements

ഏരിയ പ്രസിഡന്റ് എം എഥേല്‍ രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി ബിലാല്‍ കെ റാം പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ സുമ ടി എ വരവുചെലവ് കണക്കും അവതരിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികളായി ഷാവോ സിയാങ് (പ്രസിഡന്റ്), അനീഷ് വിജയന്‍, രാജേഷ് എ ബി (വൈസ് പ്രസിഡന്റ്), ബിലാല്‍ കെ റാം(സെക്രട്ടറി), അനൂപ് ചന്ദ്രൻ, ആശമോള്‍ കെ ആര്‍ (ജോയിന്റ് സെക്രട്ടറി), സുമ ടി എ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

പാമ്പാടി ഏരിയയുടെ 2-ാമത് വാര്‍ഷികസമ്മേളനം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. സംസ്ഥാന കമ്മറ്റിയംഗം എസ്‌ ദീപ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആര്‍ അശോകൻ പതാക ഉയര്‍ത്തി ആരംഭിച്ച സമ്മേളനത്തിൽ ഏരിയ സെക്രട്ടറി സജിമോന്‍ തോമസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബീന എം കെ വരവുചെലവു കണക്കും അവതരിപ്പിച്ചു.

ഭാരവാഹികളായി ബീന എം കെ (പ്രസിഡന്റ്), പ്രവീൺ, ഷൈനിമോൾ പി കെ (വൈസ് പ്രസിഡന്റുമാർ), ആർ അശോകൻ (സെക്രട്ടറി), പുഷ്‌കിൻ പി എസ്, അനിലാൽ എം വി (ജോയിന്റ് സെക്രട്ടറിമാർ), സുനിൽകുമാർ പി ചെല്ലപ്പൻ (ട്രഷറർ), റീനമോൾ വി ബി (വനിത സബ് കമ്മിറ്റി കൺവീനർ)എന്നിവരെ തെരഞ്ഞെടുത്തു.
സമ്മേളനങ്ങള്‍ വൈകിട്ട് 5 മണിക്ക് സമാപിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.