കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനം പ്രഭാഷണം ടിഎസ് ഷിബു ഉദ്ഘാടനം ചെയ്തു 

കൊച്ചി: മാർച്ച് 18 19 തീയതികളിലായി ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ ചേരുന്ന കേരള എൻജിഒ യൂണിയൻ വജ്ര ജൂബിലി ജില്ലാ സമ്മേളനത്തിനു മുന്നോടിയായി വർത്തമാനകാല ഇന്ത്യ ബദലുയർത്തുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു.തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വച്ച് നടന്ന പ്രഭാഷണ പരിപാടി കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്തു.

Advertisements

കേരള എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എസ് ഷാനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി കെ എ അൻവർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി പി സുനിൽ നന്ദിയും പറഞ്ഞു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ സുനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles