പഴയ കറൻസികൾ സൂക്ഷിച്ചുവയ്ക്കുന്ന ശീലമുണ്ടെങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം. ഒരു രൂപാ നോട്ട് കൈവശമുണ്ടെങ്കിൽ അതുവിറ്റ് ഏഴ് ലക്ഷം രൂപ വരെ നേടാമെന്നാണ് ലേല വെബ്സൈറ്റുകൾ സൂചിപ്പിക്കുന്നത്.
വർഷങ്ങൾ പഴക്കമുള്ള കറൻസികൾക്കും തുട്ടുകൾക്കും ആവശ്യക്കാർ ഉയർന്ന സാഹചര്യത്തിലാണ് ഇവയുടെ മൂല്യം വർദ്ധിച്ചത്. ഒരു രൂപാ നോട്ടിന് ഏഴ് ലക്ഷം രൂപ വരെ.. എങ്ങനെയാണ് ഇത്രയും തുക ഒരു രൂപാ നോട്ടിന് ലഭിക്കുന്നതെന്ന് ചിന്തിച്ചേക്കാം. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ എന്നീ നോട്ടുകളുടെ മൂല്യം വർദ്ധിച്ചത്. ഇന്നത്തെ കാലത്ത് അപൂർവം ചിലരുടെ കൈവശം മാത്രമേ ഇത്തരം നോട്ട് കാണാൻ കഴിയൂ. കാരണം ഇന്ത്യാ ഗവൺമെന്റ് 29 വർഷം മുൻപ് ഇവയുടെ അച്ചടി നിർത്തിവച്ചിരുന്നു. പിന്നീട 2015ൽ നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ പഴയ നോട്ടുകൾ പുനരവതരിപ്പിക്കുകയുണ്ടായി.
80 വർഷം മുൻപുള്ള നോട്ട്
ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തുണ്ടായിരുന്ന ഒരു രൂപാ നോട്ടാണ് ഇപ്പോൾ ഏറ്റവുമധികം വിലമതിക്കുന്നത്. 1935ൽ പുറത്തിറിക്കിയ ആ നോട്ടിൽ അന്നത്തെ ഗവർണർ ആയിരുന്ന ജെ.ഡബ്ല്യൂ കെല്ലി ഒപ്പുവച്ചിട്ടുണ്ട്. ഏകദേശം 80 വർഷം മുൻപാണ് ഈ നോട്ട് അച്ചടിച്ചത്. ഈ നോട്ടിന്റെ അപൂർവതകയും ചരിത്രപരമായ സവിശേഷതയും കാരണം ലക്ഷക്കണക്കിന് രൂപയുടെ മൂല്യം ഇന്നുണ്ട്. 25 പൈസയുടെ നാണയം കൈവശമുള്ളവർക്കും പണം നേടാം. ഇവയ്ക്ക് 1.50 ലക്ഷം രൂപ വരെ ഓൺലൈൻ വിപണികളിൽ ലഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിങ്ങളുടെ കൈവശം ഇത്തരത്തിലുള്ള പഴയ നോട്ടുകളോ നാണയങ്ങളോ ഉണ്ടെങ്കിൽ Coin Bazaar, Quikr, eBay തുടങ്ങിയ വെബ്സൈറ്റുകൾ മുഖേന വിൽക്കാവുന്നതാണ്. എന്നാൽ പഴയ കറൻസി നോട്ടുകൾ വിൽക്കുന്നതോ വാങ്ങുന്നതോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രോത്സാഹിപ്പിക്കുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.