തിരുവനന്തപുരം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച റീൽസ് മത്സരത്തിൽ ആത്മസൂത്ര പ്രൊഡക്ഷൻസ് നിർമ്മിച്ച റീൽ ഒന്നാം സ്ഥാനം നേടി വിജയിച്ചു. ഇന്ന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ഇന്റലിജൻസ് എഡിജിപി പി. വിജയൻ ഐപിഎസിന്റെ കൈകളിൽ നിന്ന് പുരസ്‌കാരവും ക്യാഷ് അവാർഡും ആത്മസൂത്ര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാൻ രാജീവ് ശങ്കറും എംഡി സിന്ധു നന്ദകുമാറും ചേർന്ന് സ്വീകരിച്ചു.




സിന്ധു നന്ദകുമാർ തിരക്കഥയെഴുതിയും രാജീവ് ശങ്കർ സംവിധാനം ചെയ്തും നിർമ്മിച്ച ഈ വിജയ റീൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഈ മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കലാകാരന്മാർ നിർമ്മിച്ച റീൽസുകളും മത്സരത്തിൽ ഉണ്ടായിരുന്നു. സർഗാത്മകത, സാങ്കേതിക നൈപുണ്യം, സന്ദേശപ്രാധാന്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ നടന്നത്.
പുരസ്‌കാരം നൽകുന്നതിനിടെ സർഗാത്മകമായ ഉള്ളടക്ക നിർമ്മാണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ പോസിറ്റീവ് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും എഡിജിപി പി. വിജയൻ ഐപിഎസ് സംസാരിച്ചു.
”ഈ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണ്ട്. മുന്നോട്ട് കൂടുതൽ മികച്ച ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ പ്രചോദിപ്പിക്കുന്നുണ്ട്. സമൂഹത്തിന് പ്രയോജനകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ദൗത്യം തുടരും” – തിരക്കഥാകൃത്ത് സിന്ധു നന്ദകുമാറും സംവിധായകൻ രാജീവ് ശങ്കറും വിജയാനന്തരം അറിയിച്ചു.