കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34ാം കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു; ഉദ്ഘാടനം നിർവഹിച്ചത് മന്ത്രി വി എന്‍ വാസവന്‍

ഏറ്റുമാനൂർ : കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34ാം കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. മന്ത്രി വി എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലുമെല്ലാം വളരെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയാണ് ജില്ലയിലും സംസ്ഥാനത്താകമാനവും ഉള്ളതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന് അഭിമാനമായി മാറിയ പൊലീസ് സേനയുള്ള സംസ്ഥാനമാണ് കേരളത്തിലേതെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കോട്ടയം ജില്ലയില്‍ സമീപകാലത്തുണ്ടായ ഒട്ടുമിക്ക പ്രധാന വിഷയങ്ങളിലും കുറ്റക്കാരെ കണ്ടെത്താനും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ജില്ലയിലെ പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements

രാജ്യത്തിന്റെ പലഭാഗങ്ങളിലും വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ നടക്കുമ്പോഴും കേരളത്തില്‍ അത്തരം സാഹചര്യങ്ങളുണ്ടാകാത്തതിന് ഒരു കാരണം സര്‍ക്കാരിന്റെ നിലപാടും മറ്റൊന്ന് പൊലീസിന്റെ ജാഗ്രതയും സമചിത്തതയോടെയും സന്ദര്‍ഭോചിതവുമായ ഇടപെടലുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേസന്വേഷണത്തിലും സേനാഘടനയിലുമെല്ലാം കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തി പൊലീസിന്റെ ജോലിഭാരവും ഉദ്യോഗസ്ഥരുടെ മാനസിക സംഘര്‍ഷവും കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്‌നങ്ങളും സേനയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടുന്നതാണ് നല്ലതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ സേവന വേതന വ്യവസ്ഥകളിലും കാലാനുസൃതമായ പരിഷ്‌കാരം നടത്താനും ഡിഎ കുടിശിക അടക്കം കൊടുത്തു തീര്‍ക്കാനും നടപടി ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെപിഒഎ ജില്ലാ പ്രസിഡന്റ് കെ ആര്‍ പ്രശാന്ത് കുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു, അഢീഷണല്‍ എസ്പി വി സുഗതന്‍, കെപിഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരന്‍, കോട്ടയം ഡിവൈഎസ്പി എം കെ മുരളി, കെപിപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, ബിനു കെ ഭാസ്‌കര്‍, എംഎസ് തിരുമേനി, സുരേഷ് കുമാര്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം എസ് പി കെ കാര്‍ത്തിക് ഉദ്ഘാടനം ചെയ്തു. റിപ്പോര്‍ട്ടുകളുടെ അവതരണം, പ്രമേയ അവതരണം, ചര്‍ച്ച, അവാര്‍ഡ് ജേതാക്കളെ ആദരിക്കല്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.