പത്തനംതിട്ട: കേരള രാഷ്ട്രീയത്തിലും ചക്രവാതച്ചുഴിയാണ് നടക്കുന്നതെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമതി അംഗം കുമ്മനം രാജശേഖരന്. എല്ലാ മേഖലയിലും അഴിമതിയും വെട്ടിപ്പുമാണ് നടക്കുന്നത്.
അതിന്റെ ചെറിയ ഉദാഹരണം മാത്രമാണ് കോഴിക്കോട്ടെ കെ.എസ്.ആര്.ടി ടെര്‍മിനല്‍ നിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കെ.എസ്.ആര്.ടി.സി സമുച്ചയം അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ തട്ടിപ്പുകള്‍ നടത്തുന്ന വന്‍ ശക്തികള്‍ക്കു വേണ്ടി വാദിക്കുന്നവര്‍ സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനപൂര്‍വ്വം മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.