കോട്ടയം: അധ്യാപികയുടെ ആത്മഹത്യയിലേക്ക് നയിച്ച സർക്കാരിൻറെ അധ്യാപക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോട്ടയം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം വിദ്യാഭ്യാസ ജില്ല ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി. കേരളത്തിൽ പതിനാറായിരത്തോളം അധ്യാപകർ നിയമന അംഗീകാരത്തിനായി കാത്തു കഴിയുമ്പോൾ ഇനിയും ഒരു അധ്യാപികയുടെ ജീവൻ പൊലിയുവാൻ ഇടയാകാത്ത വിധം അധ്യാപക നിയമനങ്ങൾ അംഗീകരിച്ചു നൽകണമെന്നും കെ പി എസ് റ്റി എ ആവശ്യപ്പെട്ടു. ഭിന്നശേഷിയുടെ പേരിൽ അധ്യാപക പോസ്റ്റുകൾ ഒഴിച്ചിട്ടിട്ടും അവിടെ യോഗ്യരായ ഭിന്നശേഷിക്കാരെ നിയമിക്കാതെ മറ്റ് അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്ത സർക്കാരിൻറെ തെറ്റായ നടപടിയാണ് അലീന ടീച്ചറുടെ ആത്മഹത്യയിലേക്ക് നയിച്ചത് ഇനിയും കേരളത്തിൽ മറ്റൊരു അധ്യാപികയെയും ആത്മഹത്യയിലേക്ക് തള്ളി വിടാതിരിക്കാൻ സർക്കാർ കണ്ണു തുറക്കണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജേക്കബ് ചെറിയാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോട്ടയം വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് ഷൈനിച്ചൻ പി ജെ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം ബിനു ജോയ്, മുൻ സംസ്ഥാന സെക്രട്ടറി വർഗീസ് ആൻറണി, ജില്ലാ സെക്രട്ടറി മനോജ് വി പോൾ, ജില്ലാ ഭാരവാഹികളായ ജോമോൻ മാത്യു, മനോജ് ജോസഫ്, റിൻസ് വർഗീസ്, എൻ വിനോദ്, ആശ എം തോമസ്, അനീഷ് എം ഐ, ജയ്സ് എബ്രഹാം, എബി ജേക്കബ് , റെയ്ച്ചൽ ജോർജ്, ബോണി ലിയോ തോമസ്, ജയകുമാർ പി ആർ എന്നിവർ പ്രസംഗിച്ചു.