കേരള പ്രദേശ് സെപ്റ്റിക് ടാങ്ക് ക്ലീനേഴ്‌സ് മസ്ദൂർസംഘ് പ്രതിഷേധം ഇന്ന്; രാവിലെ പത്തിന് ആലപ്പുഴ കളക്ടറേറ്റിലേയ്ക്ക് മാർച്ച് നടത്തും

ആലപ്പുഴ: കേരള പ്രദേശ് സെപ്റ്റിക് ടാങ്ക് ക്ലീനേഴ്‌സ് മസ്ദൂർ സംഘ് ബി.എം.എസ് നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിലേയ്ക്കു മാർച്ചും ധർണയും നടത്തും. രാവിലെ പത്തിന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് എൻ.ദേവദാസ് യോഗം ഉദ്ഘാടനം ചെയ്യും. ചേർത്തലയിൽ നിർമ്മാണം പുരോഗമിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുക, മാലിന്യം തള്ളുന്നതിന് 2018 ൽ അനുവദിച്ച പ്ലാന്റുകൾ തുടർന്നും ഉപയോഗിക്കാൻ അനുവദിക്കുക, പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് മാർച്ച് നടത്തുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.