മാറ്റിവച്ച പിഎസ്‌സി പരീക്ഷ വ്യാഴാഴ്ച; പരീക്ഷ കേന്ദ്രങ്ങളിലും മാറ്റം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ / ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/ അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍) (കാറ്റഗറി നം. 210/2019) ഇറിഗേഷന്‍ വകുപ്പ് (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 125/2020) ലോക്കല്‍ സെല്‍ഫ് ഗവ. ഡിപ്പാര്‍ട്ട്മെന്റ് (ഡയറക്ട് റിക്രൂട്ട്മെന്റ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍)(കാറ്റഗറി നം. 126/2020) ലോക്കല്‍ സെല്‍ഫ് ഗവ. ഡിപ്പാര്‍ട്ട്മെന്റ് (ഡിപാര്‍ട്ട്മെന്റല്‍ ക്വാട്ട), ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നം. 191/2020) ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്മെന്റ് (എഞ്ചിനീയറിംഗ് കോളജുകള്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 005/2021) കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നം. 028/2021) കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എസ് ആര്‍ ഫ്രം എമംഗ് എസ്.സി /എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയറിംഗ് (സിവില്‍)( കാറ്റഗറി നം. 128/2021) കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) കാറ്റഗറി നം. 134/2021) ടൂറിസം ഡവലപ് മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ആന്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 206/2021) യൂണിവേഴ്സിറ്റികള്‍-എന്നീ തസ്തികകളിലേക്കുളള പരീക്ഷ വ്യാഴാഴ്ച (ഒക്‌ടോബര്‍ 28) ഉച്ചയ്ക്ക് 2.30 മുതല്‍ 04.15 വരെ നടത്തും.
പത്തനംതിട്ട ജില്ലയിലെ പരീക്ഷകേന്ദ്രമായ പത്തനംതിട്ട മര്‍ത്തോമ എച്ച്എസ്എസില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി.നം. 109753-109952) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 1) എന്ന പരീക്ഷാകേന്ദ്രത്തിലും പ്രമാടം നേതാജി ഹൈസ്‌കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി. നം. 110853-111052) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 2) എന്ന പരീക്ഷാകേന്ദ്രത്തിലും ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.