കോട്ടയം : പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയുമായി കുട്ടിയമ്മ ചിരിച്ച് കയറിയത് ലോകത്തിന്റെ നെറുകയിലേക്ക്.പ്രായം കുട്ടിയമ്മയ്ക്ക് ഒരു തടസ്സമായില്ല. 104 -)o വയസ്സിൽ എഴുതിയ സാക്ഷരതാ പരീക്ഷ. 100 മാർക്കിന്റെ പരീക്ഷയിൽ നേടിയത് 89 മാർക്ക്. അക്ഷരാഭ്യാസമില്ലാതിരുന്ന ഒരു വയോധിക നാടിന് അഭിമാനമായതിന്റെ ചരിത്ര നിമിഷത്തിലാണ് കേരളം.സമ്പൂർണ്ണ സാക്ഷരതാ എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസം നേടുവാൻ കഴിയാതിരുന്ന അതിന് താൽപ്പര്യം ഉള്ള ആളുകൾക്കായി സംഘടിപ്പിക്കുന്ന സാക്ഷരതാ പരീക്ഷയിൽ കുട്ടിയമ്മയും പങ്ക് ചേരുകയായിരുന്നു. പ്രായത്തെ തോൽപ്പിച്ച് കുട്ടിയമ്മ കാണിച്ചു തരുന്നത് ഏതൊരാൾക്കും വിജയിച്ചു കയറാം എന്ന നിശ്ചയദാർഢ്യത്തിന്റെ പ്രതീകത്തെയാണ്.
കോട്ടയം സ്വദേശിനിയായ 104 വയസ്സുകാരി കുട്ടിയമ്മ കോട്ടയം ജില്ലയിലെ അയർക്കുന്നം പഞ്ചായത്തിൽ നടത്തിയ സാക്ഷരത പരീക്ഷയിലാണ് ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തന്റെ ട്വിറ്ററിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രായം വെറും സംഖ്യയാണെന്ന് കുട്ടിയമ്മ തെളിയിക്കുകയായിരുന്നുവെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കുട്ടിയമ്മ ഇതുവരെ സ്‌കൂളിൽ പോയിട്ടില്ല, എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. എന്നാൽ സാക്ഷരതാ പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടിയമ്മ എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു.