അടിച്ചു കൂട്ടിയത് 24 ഗോള്‍; വഴങ്ങിയത് രണ്ടെണ്ണം മാത്രം; മിസോറാമിനെ തവിടു പൊടിയാക്കി കേരളം സന്തോഷ് ട്രോഫിയുടെ രണ്ടാം റൗണ്ടിലേയ്ക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ അടിച്ച് കൂട്ടിയ 24 ഗോളിന്റെ കരുത്തുമായി കേരളം സന്തോഷ് ട്രോഫി രണ്ടാം റൗണ്ടിലേയ്ക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മിസോറാമിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനല്‍ റൗണ്ടിലേയ്ക്കു കടക്കുന്നത്. രണ്ടാം ഗ്രൂപ്പിലെ ജേതാക്കളായാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഡബിള്‍ നേടിയപ്പോള്‍, നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹന്‍ എന്നിവര്‍ ഓരോ ഗോല്‍ വീതം നേടി. മത്സംഫെലെയാണ് മിസോറാമിനായി ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ അഞ്ചു മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനം നേടിയാണ് കേരളം ഫൈനല്‍ റൗണ്ടിലേയ്ക്കു കുതിക്കുന്നത്. അഞ്ചു മത്സരങ്ങളില്‍ നിന്നും കേരളത്തിന് 15 പോയിന്റുണ്ട്.

Advertisements

Hot Topics

Related Articles