ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണ്, തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 14 ന് കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് ഡിസംബർ 10 ന് സമാപിക്കുന്ന വിദ്യാഭ്യാസ ജാഥയ്ക്ക് കുമരകത്ത് സ്വീകരണം നൽകി.പരിഷത്ത് മേഖലാ സെക്രട്ടറി എസ് ഡി പ്രേംജിയുടെ അധ്യക്ഷതയിൽ കുമരകം ചന്ത കവലയിൽ നടന്ന സ്വീകരണയോഗം കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
വി കെ ജോഷി ഉദ്ഘാടനം ചെയ്തു.പരിഷത്ത്
സംസ്ഥാന വിദ്യാഭ്യാസ സമിതി കൺവീനർ ഡോ എം വി ഗംഗാധരൻ വിഷയാവതരണം നടത്തി.ജാഥ വൈസ് ക്യാപ്റ്റൻ എൽ ഷൈലജ സ്വീകരണത്തിന് നന്ദി പറഞ്ഞു.യോഗത്തിൽ സി പി ഐ എം ലോക്കൽ സെക്രട്ടറി
ടി വി സുധീർ,കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദിവ്യാ ദാമോദരൻ,ആർഷാ ബൈജു ,പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു കെ നായർ,പരിഷത്ത് ഭാരവാഹികളായ
മഹേഷ് ബാബു
പി ടി അനീഷ് , ഡി മധു എന്നിവർ സംസാരിച്ചു
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് സ്വീകരണം നൽകി
Advertisements