കേരളത്തിൽ വീണ്ടും വിഷമദ്യ ദുരന്തം ; തൃശൂർ ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കവർന്നെടുത്തത് രണ്ട് യുവാക്കളുടെ ജീവൻ

തൃശൂർ : കേരളത്തിൽ വീണ്ടും വ്യാജമദ്യ ദുരന്തം.ഇരിങ്ങാലക്കുടയിൽ വിഷമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവർ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിശാന്ത് ഇന്നലെയും ബിജു ഇന്ന് രാവിലെയും മരിച്ചു.

Advertisements

നിശാന്ത് മരിച്ചപ്പോൾ തന്നെ ബിജുവിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിലും വിവരമറിയിച്ചു. പോലീസെത്തി ഇവർ കുടിച്ച ദ്രാവകം പരിശോധിച്ചു. ദ്രാവകത്തിന്റെ സാമ്പിളുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കാക്കനാട് റീജിയണൽ ലാബിലേക്ക് അയക്കുമെന്ന് പോലീസ് അറിയിച്ചു.പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിഷമദ്യ നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾക്കൊരുങ്ങുകയാണ് പോലീസ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.