കേരളത്തിന്റെ സമരം ആരേയും തോല്‍പ്പിക്കാനല്ല :സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധം മാത്രമാണ് സമരത്തിലൂടെ ലക്ഷ്യമിടുന്നത്‌ എന്ന് പിണറായി വിജയൻ 

കേന്ദ്ര സർക്കാരിനെതിരെ നാളെ രാജ്യ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കേരളത്തിന്റെ സമരം ആരേയും തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഈ സമരത്തില്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ സമവാക്യങ്ങളില്ല. സംസ്ഥാനത്തിന്റെ ന്യായമായ അവകാശങ്ങള്‍ ലഭിക്കാത്തതിനെതിരെയുള്ള പ്രതിഷേധം മാത്രമാണ് സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിനെതിരെ ജന്തർ മന്ദറില്‍ നടക്കുന്ന സമരത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സമരത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. 

Advertisements

ബിജെപി ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് മാത്രമാണ് കേന്ദ്രത്തിന് അനുകൂല സമീപമനുള്ളതെന്നും അവരെ മാത്രമാണ് കേന്ദ്രം ലാളിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപി ഇതര സംസ്ഥാന സർക്കാരുകളോട് തീർത്തും അവഗണനയാണ് കേന്ദ്രം സ്വീകരിക്കുന്നനയം . ഇത് തീർത്തും ജനവിരുദ്ധമാണ്. രാജ്യത്തെ ഫെഡറലിസത്തെ തകർക്കുന്ന ഈ സമീപനങ്ങളിലൂടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വലുതാകുമെന്നും ഇതിനെല്ലാം എതിരെ കേരളത്തിന്റെ അതിജീവനത്തിനായുള്ള സമരമാണ് നാളെ നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles