കേരളത്തിലെ ഏറ്റവും വലിയ ദേശീയ പതാക ഉയര്‍ന്നിരിക്കുന്നത് തിരുവനന്തപുരത്ത്:വില 50000 രൂപ

തിരുവനന്തപുരം: രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തിയിട്ടുണ്ട്ഹര്‍ ഘര്‍ തിരംഗ (എല്ലാ വീട്ടിലും പതാക) എന്ന പേരിലാണ് 75-ാം സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച്‌ രാജ്യമാകെ ദേശീയ പതാകകള്‍ ഉയരുന്നത്.സംസ്ഥാനത്ത് പല വലിപ്പത്തിലുള്ള പതാകകള്‍ പാറിപ്പറക്കുന്നുണ്ടെങ്കിലും ഏറ്റവും വലിയ ദേശീയ പതാക ഉയര്‍ന്നിരിക്കുന്നത് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പിലാണ്.72 അടി നീളവും 48 അടി വീതിയുമുള്ള പതാകയാണ് 207 അടി നീളമുള്ള കൊടിമരത്തില്‍ ഉയര്‍ന്ന് പാറുന്നത്. ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായാണ്‌ കനകക്കുന്നില്‍ വീണ്ടും ദേശീയ പതാക ഉയര്‍ന്നത്‌. നഗരത്തിലെ ഏകദേശം എല്ലാം ഭാഗത്തേയും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും കാണാന്‍ കഴിയുന്ന തരത്തിലാണ് പതാക പാറിപ്പറക്കുന്നത്. 50000ത്തോളം രൂപയുടെ പതാകയാണ് ഇത്. സ്വാതന്ത്ര്യദിന വാര്‍ഷികാഘോഷത്തിനും ഓണം വാരാഘോഷത്തിനും മുന്നോടിയായി നവീകരണത്തിനായ് പതാക അടുത്തിടെ അഴിച്ച്‌ മാറ്റിയിരുന്നു.

Advertisements

Hot Topics

Related Articles