തിരുവനന്തപുരം : കേരള സര്‍വകലാശാല കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും കോഴ ആരോപണത്തെ തുടര്‍ന്ന് വിധികര്‍ത്താവിന്റെ മരണത്തിലും ഇടപെടലുമായി കേരള സര്‍വകലാശാല അധികൃതര്‍. സംഭവങ്ങളില്‍ ശക്തമായ നടപടിയെടുക്കാനാണ് അധികൃതരുടെ തീരുമാനം. സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് കേരള സര്‍വകലാശാല അധികൃതര്‍ കത്ത് നല്‍കും. നിലവിലെ സര്‍വകലാശാല യൂണിയൻ അസാധുവാക്കും. പഴയ ജനറല്‍ ബോഡിയാണ് യൂണിയൻ രൂപവത്കരിച്ചത്. കഴിഞ്ഞ മാസം പുതിയ ജനറല്‍ ബോഡി നിലവില്‍ വന്നു. കാലാവധി പുതുക്കണമെന്ന യൂണിയൻ ആവശ്യം വൈസ് ചാന്‍സിലര്‍ തള്ളി. സ്റ്റുഡന്റ്സ് സര്‍വീസ് ഡയറക്ടര്‍ക്ക് യൂണിയന്റെ ചുമതലയും കൈമാറും.
Advertisements