കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റാൻ നിര്‍ദേശം; ‘ഇൻതിഫാദ’ നീക്കംചെയ്യണം

തിരുവനന്തപുരം : പരാതിയും വിവാദവും ഉയർന്നതിനെത്തുടർന്ന് കേരള സർവകലാശാലാ യൂണിയൻ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാൻ നിർദേശിച്ച്‌ വൈസ് ചാൻസലർ. അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇൻതിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്. ഇസ്രയേലിനുനേരേ ആക്രമണം നടത്താൻ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാർഥികള്‍ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനു പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ കലോത്സവം നടത്തണമെന്നും ‘ഇൻതിഫാദ’ എന്ന പേര് ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍നിന്നും സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർ ഉത്തരവിറക്കിയത്. ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിരുന്നു.

Advertisements

വിവാദത്തില്‍ അന്വേഷണം നടത്താൻ വി.സി. രജിസ്ട്രാർക്കു നിർദേശം നല്‍കുകയും ചെയ്തിരുന്നു. ഉയർന്നുവരുന്ന പ്രതിരോധം’ എന്നുമാത്രമാണ് ഇൻതിഫാദ എന്ന വാക്കിന്റെ അർഥമെന്നും സർഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയൻ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സർവകലാശാല ഇടപെടാറില്ലെന്നുമാണ് ഇതുസംബന്ധിച്ച സ്റ്റുഡന്റ് സർവീസ് ഡയറക്ടറോടെ റിപ്പോർട്ടില്‍ പറഞ്ഞിരുന്നത്. ‘ഇൻതിഫാദ’ എന്ന വാക്കിന് അർഥപരിണാമങ്ങളുണ്ടോയെന്ന് വിശദീകരിക്കാൻ ഭാഷാവിദഗ്ധരുടെയും സഹായം തേടിയതായയും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രളയശേഷമുള്ള കലോത്സവത്തിന് ‘അതിജീവനം’ എന്നും സിറിയൻ സംഘർഷവേളയില്‍ ‘പലായനം’ എന്നും പേരിട്ടിരുന്നുവെന്നും ഡയറക്ടർ പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.