മതത്തിനതീതമായി ചില മൂല്യങ്ങൾ : ഹിമുക്രി പൂർത്തിയായി : സംവിധാനം പികെ ബിനുവർഗീസ് 

കൊച്ചി : ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികത, സ്നേഹം സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനു വർഗീസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി.

Advertisements

ചൊവ്വാദോഷമുള്ള പെൺകുട്ടി നന്ദനയുമായി മനോജ് പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നന്ദനയെ ഉപേക്ഷിക്കേണ്ടി വന്ന മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിലായി റസിയയും മെർളിനും കടന്നു വരുന്നു. മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കനുസൃതമായി മനോജിനും മാറേണ്ടി വരുന്നിടത്ത് കഥാഗതി കൂടുതൽ ഉദ്വേഗജനകമായ വഴിഞ്ഞിരിവിലേക്ക് കടക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരുൺ ദയാനന്ദാണ്.  ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കർ, കലാഭവൻ റഹ്മാൻ, അംബിക മോഹൻ, അമ്പിളി അമ്പാടി, ഷൈലജ എന്നിവരോടൊപ്പം മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

ബാനർ – എക്സ് ആൻ്റ് എക്സ് ക്രിയേഷൻസ്, കഥ, സംവിധാനം – പികെ ബിനുവർഗീസ്, നിർമ്മാണം – ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി താന്നികോട്ട്, തിരക്കഥ, സംഭാഷണം – ഏലിക്കുളം ജയകുമാർ, ഛായാഗ്രഹണം, എഡിറ്റിംഗ് – ജോഷ്വാ റൊണാൾഡ്, സംഗീതം – നിസ്സാം ബഷീർ, ഗാനരചന – സുജ തിലക് രാജ്, ഷെഫീഖ് ആലംകോട്, വിഷ്ണു മണമ്പൂര്, റസിയ മണനാക്ക്, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ, അസ്സോസിയേറ്റ് ഡയറക്ടർ -എ.എൽ  അജികുമാർ, കല- അജി മണിയൻ, ചമയം – രാജേഷ് രവി, കോസ്റ്റ്യും -സുകേഷ് താനൂർ, ത്രിൽസ് – ജാക്കി ജോൺസൺ, കോറിയോഗ്രാഫി – അസ്നീഷ് നവരസം, അശ്വിൻ സി ടി, പ്രജിത, ലൊക്കേഷൻ മാനേജർ – ശ്രീകാന്ത്, സ്റ്റിൽസ് – അജേഷ് ആവണി, പിആർഓ – അജയ് തുണ്ടത്തിൽ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.