തിരുവനന്തപുരം : ഇന്നുമുതൽ പാലുൽപ്പന്നങ്ങളക്കമുള്ള നിത്യേന ഉപയോഗിക്കുന്ന സാധനങ്ങൾക്ക് അഞ്ചു ശതമാനം ജിഎസ്‌ടി വർധന നിലവിൽ വരും.
നിലവിൽ തന്നെ അതിരൂക്ഷമായ വിലക്കയറ്റം നേരിടുന്ന ജനങ്ങളുടെ അടുക്കളെ തീപിടിപ്പിക്കുന്നതാണ് പുതിയ വർധന. 5,12, 18 സ്ലാബുകളിലായാണ് സാധനങ്ങൾക്കും സേവനങ്ങൾക്കും നിരക്കുയർത്താൻ ചണ്ഡീഗഡിൽ ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 47മത് യോഗം തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷ്യവസ്‌തുക്കളെന്ന നിലയിൽ പായ്‌ക്ക് ചെയ്‌ത തൈരിനും മോരിനുമൊന്നും നിലവിൽ ജിഎസ്‌ടി ബാധകമായിരുന്നില്ല. മൊത്തവിലസൂചിക പ്രകാരമുള്ള വിലക്കയറ്റ തോത് 15 രാജ്യത്ത് ശതമാനത്തിന് മുകളിലാണ്. വരുംമാസങ്ങളിലും വിലക്കയറ്റ തോത് വർധിക്കാൻ വഴിയൊരുക്കുന്നതാണ് ജിഎസ്‌ടി കൗൺസിൽ തീരുമാനം.
അഞ്ചു ശതമാനം വർധനയുള്ളവ
പാക്ക് ചെയ്‌ത അരി, ,ഗോതമ്പ്, പാൽ, തൈര്, ലസ്സി, ബട്ടർ മിൽക്ക്, മീൻ, ശർക്കര, തേൻ, റൈ, മാംസം, ബാർലി, ഓട്സ്,പപ്പടം, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവ
12 ശതമാനം
സോളാർ വാട്ടർ ഹീറ്റർ, തുകൽ– തുകൽ ഉൽപ്പന്നങ്ങൾ, അച്ചടിച്ച മാപ്പുകളും ചാർട്ടുകളും, ആയിരം രൂപവരെയുള്ള ഹോട്ടൽമുറി, കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട കരാറുകൾക്കും ഉപകരാറുകൾക്കും, അയ്യായിരത്തിൽ കൂടുതൽ ദിവസവാടകയുള്ള ആശുപത്രി മുറികൾ.
പതിനെട്ട് ശതമാനമാക്കുന്നവ
ചെക്ക് ബുക്ക്, റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മലിനജല സംസ്കരണ പ്ലാന്റ്, ശ്മശാനം തുടങ്ങിയവയുടെ കരാർ, എൽഇടി വിളക്കുകൾ, പെൻസിൽ ഷാർപ്പനർ, ബ്ലേഡുകൾ, തവികൾ, ഫോർക്കുകൾ, ലാഡലുകൾ, സ്കിമ്മറുകൾ, സ്കിമ്മറുകൾ, കേക്ക് സെർവറുകൾ, മഷി, എഴുതാനും വരയ്‌ക്കാനുമുള്ള മഷി, കത്തികൾ, ബ്ലേഡുകൾ, ഫിക്‌ചറും അവയുടെ മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോർഡും , വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പുകൾ, സൈക്കിൾ പമ്പുകൾ, ഡയറി മെഷിനറികൾ, വൃത്തിയാക്കാനും തരംതിരിക്കാനും വിത്ത് തരംതിരിക്കാനും ധാന്യം പയർവർഗ്ഗങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങൾ; മില്ലിങ് യന്ത്രങ്ങൾ, വായുവിൽ പ്രവർത്തിക്കുന്ന ആട്ട ചക്കിയും വെറ്റ് ഗ്രൈൻഡറും, സൈക്കിൾ പമ്പ്, ചരിത്ര സ്മാരകങ്ങൾ, കനാലുകൾ, അണക്കെട്ടുകൾ, പൈപ്പ് ലൈനുകൾ, ജലവിതരണത്തിനുള്ള പ്ലാന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ കരാർ.
റോപ് വേ വഴിയുള്ള യാത്ര–ചരക്ക് നീക്കം, ഓസ്റ്റോമി കിറ്റ് , ഓർത്തോപീഡിക് ഉപരകണങ്ങൾ, ട്രക്ക് ഗപാലുള്ള വാഹനങ്ങളുടെ വാടക തുടങ്ങിയ ചുരുക്കം ചിലയിനങ്ങൾക്ക് ജിഎസ്‌ടി കുറവും പ്രാബല്യത്തിൽ വരും.