സഹപാഠിയുടെ നഗ്ന വീഡിയോ പകർത്തിയതിന് കോളേജിൽ നിന്നും പുറത്താക്കിയ വ്യക്തി; നടി രേവതി സമ്പത്തിന് എതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയ

കൊച്ചി: നടൻ സിദ്ദിഖിന്റെ രാജിയിൽ കലാശിച്ച ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ സോഷ്യൽ മീഡിയ. രേവതി പഠനകാലത്ത് സഹപാഠിയുടെ നഗ്‌നവീഡിയോ പകർത്തിയതിന് കോളേജിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണെന്നാണ് ഒരുവിഭാഗം പ്രചരിപ്പിക്കുന്നത്. രേവതി വർഷങ്ങൾക്ക് മുൻപ് ചിലർക്കെതിരെ പീഡന ആരോപണം ഉന്നയിച്ചിരുന്നു. ഇവരിൽ ഒരാളായ കേരളം ഫാഷൻ ലീഗ് സ്ഥാപകൻ അഭിൽ ദേവ് ആണ് രേവതി കോളേജിൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് ആരോപിച്ചത്.

Advertisements

തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച വ്യക്തികൾ എന്ന പേരിൽ രേവതി സമ്ബത്ത് കുറിപ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ, താൻ ആരേയും പീഡിപ്പിച്ചിട്ടില്ലെന്ന വിശദീകരണത്തിലാണ് അഭിൽ ദേവ് രേവതിക്കെതിരെ ആരോപണം ഉന്നയിച്ചത്. 2016ൽ രേവതി സമ്ബത്തിന് താൻ നടത്തിയ ഷോയിൽ അവസരം നൽകി എന്നത് മാത്രമാണ് താൻ ചെയ്ത തെറ്റെന്ന് അഭിൽ ദേവ് പറയുകയുണ്ടായി. 2015ൽ ആണ് എം.ബി.ബി.എസ് വിദ്യാർത്ഥി ആണെന്ന് പറഞ്ഞ് രേവതി തന്നെ വിളിക്കുന്നത്. ഒരു പുതുമുഖം എന്ന നിലയിൽ അവസരം കൊടുക്കുക മാത്രമാണ് താൻ ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോൾ അത്ഭുതപ്പെട്ടു പോയി. ഇതിനൊന്നും ഒരു തെളിവും ഈ കുട്ടിയുടെ പക്കൽ ഇല്ല. ഇപ്പോൾ ഈ വാർത്തകൾ പ്രചരിക്കുന്നത് തന്നെയും കുടുംബത്തെയും വളരെ മോശമായി ബാധിക്കുന്നു. അതിനാൽ രേവതിയെ കുറിച്ച് താൻ നടത്തിയ അന്വേഷണത്തിൽ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെൺകുട്ടിയുടെ നഗ്‌ന വീഡിയോ പകർത്തിയതിന് തുടർന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്ന് അറിയാൻ സാധിച്ചു.

ഇത് കൂടാതെ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന മുപ്പത് വിദ്യാർത്ഥികൾ രേവതിക്കെതിരെ ഒരു മാസ് പെറ്റീഷൻ നൽകിയിരുന്നു. ഈ വിഷയത്തിൽ തന്റെ ഭാര്യ ഡബ്ല്യൂസിസിയ്ക്ക് പരാതി നൽകിയെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടി തുടങ്ങിയ സംഘടനയിൽ ഇത്തരത്തിലുള്ള വ്യക്തി എങ്ങനെ വന്നു എന്നത് ഒരു അത്ഭുതമാണ്. മി ടൂ വിവാദങ്ങൾക്ക് വേണ്ടി മാത്രമുള്ള സംഘടനയായി ഡബ്ല്യൂസിസി മാറരുത് എന്നും അഭിൽ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപാണ് രേവതി സിദ്ദിഖിനെതിരേയും ആരോപണം ഉന്നയിക്കുന്നത്. അന്നത് വലിയ വാർത്താ പ്രാധാന്യമില്ലാതെ കടന്നുപോയെങ്കിലും ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിഷയം വീണ്ടും ഉയർന്നുവരികയും താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ രാജിയിൽ കലാശിക്കുകയുമായിരുന്നു. ഇതോടെ ആരാധകർ കൂട്ടത്തോടെ രേവതിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായെത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.