നിർധനരായ 20,000 കുട്ടികൾക്ക് അന്നമൊരുക്കി എലൈറ്റിന്റെ സ്ഥാപക ദിനാഘോഷം

● പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കൊച്ചിയിൽ നടന്ന മാരത്തോൺ 

Advertisements

● കായികതാരങ്ങളെ അനുമോദിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊച്ചി: എലൈറ്റ് ഫുഡ്‌സിന്റെ സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കൊച്ചിയിൽ നടന്ന മാരത്തോണിൽ വൻ ജനപങ്കാളിത്തം. ഈ വർഷം ഇതുവരെ കൊച്ചി കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനക്കൂട്ടമാണ് മാരത്തോൺ കാണാനും ആഘോഷങ്ങളിൽ പങ്കുചേരാനും എത്തിയത്. മാരത്തോണിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം രണ്ടായിരം കടന്നു. നാർക്കോട്ടിക് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ  അബ്ദുൽ സലാം, കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഫുൾജെൻ,  എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് സെയിൽസ് സിഇഒ സാബു ജോസ്, ഡിജിഎം കെ.എൻ. രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് വിവിധ വിഭാഗങ്ങളിലായി നടന്ന മാരത്തോണുകൾ ഫ്ലാഗ് ഓഫ് ചെയ്തത്. 

പുലർച്ചെ നാല് മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നാണ് മാരത്തോൺ തുടങ്ങിയത്. എലൈറ്റ് ജീവനക്കാരും അവരുടെ കുടുംബങ്ങളും നിരവധി കുട്ടികളും മാതാപിതാക്കളും മാരത്തോണിൽ പങ്കെടുത്തു. 21 കിലോമീറ്റർ, 10 കിലോമീറ്റർ, 5 കിലോമീറ്റർ, 2 കിലോമീറ്റർ, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു ഓട്ടം. 2 കിലോമീറ്റർ മാരത്തോൺ കുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നു. എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തിയ സ്ത്രീകൾക്കും പുരുഷന്മാർക്കും ക്യാഷ് പ്രൈസും നൽകി. 45,000, 25,000, 10,000, 5,000 എന്നിങ്ങനെയായിരുന്നു സമ്മാനം. ഓരോ മത്സരാർഥിയും എത്ര കിലോമീറ്റർ ഒടുന്നോ, അത്രയും കുട്ടികൾക്ക് ഭക്ഷണം എത്തിക്കും എന്നായിരുന്നു എലൈറ്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്.

എറണാകുളം എംപി ഹൈബി ഈഡൻ, എംഎൽഎ ടിജെ വിനോദ്, റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെഎൻ രാഘവൻ ഐആർഎസ് എന്നിവരാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ലോങ്ങ് ജംപിൽ ഏഷ്യൻ ഗോൾഡ് മെഡൽ ജേതാവ് ടിസി യോഹന്നാൻ, കേരള ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ സിസി ജേക്കബ്, ഇന്ത്യയുടെയും കേരളത്തിന്റെയും ഫുട്ബോൾ ടീമുകൾക്ക് വേണ്ടി കളിച്ച എംഎം ജേക്കബ്, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം വൈസ് ക്യാപ്റ്റൻ സിവി സീന, ഷട്ടിൽ ബാഡ്മിന്റണിൽ അർജുന അവാർഡ് നേടിയ ജോർജ് തോമസ്, ലോക പഞ്ചഗുസ്തി ചാമ്പ്യനും 28 ലോകമെഡലുകളുടെ ജേതാവുമായ ജേക്കബ് മാത്യു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻ ഗ്രൂപ്പിന്റെ ഡയറക്ടർ ശ്രീമതി. ധനേസ രഘുലാൽ, പ്രസിഡന്റ്  രഘുറാം, സിഇഒയും ഡയറക്ടറുമായ  ശ്രീ പ്രതിഭാ സ്മിതൻ, ഗ്രൂപ്പ് ഡയറക്ടർ കെ. ശ്രീറാം, എച്ച്.ആർ വിഭാഗം മേധാവി ബിജോയ് ഫ്രാൻസിസ്, എലൈറ്റ് ഡെവലപ്പേഴ്‌സിന്റെ ഡയറക്ടറും സി.ഒ.ഒ യുമായ അർജുൻ രാജീവൻ എന്നിവർ സന്നിഹിതരായിരുന്നു.

എലൈറ്റ് ഫുഡ്‌സ് ആൻഡ് ഇന്നൊവേഷൻ ഗ്രൂപ്പിന്റെ സ്ഥാപകരുടെ വിഷനായ “ദി ഫുഡ് ഫാക്ടറി ഓഫ് ദി വേൾഡ്” എന്നതുമായി ബന്ധപ്പെട്ട് എല്ലാ വർഷവും ജനുവരി 23 ന് ആണ് അതിന്റെ സ്ഥാപക ദിനം ആചരിക്കുന്നത് . ശ്രീ. രഘുലാലിന്റെ സംരംഭകത്വ ബോധവും നൂതനമായ സമീപനവുമാണ് എലൈറ്റ് ഫുഡ്‌സിന് ജന്മം നൽകിയത്.

ഭക്ഷ്യവ്യവസായത്തിനുള്ളിലെ സാധ്യതകൾ അദ്ദേഹത്തിന് മുൻകൂട്ടി കാണാൻ കഴിഞ്ഞു, അങ്ങനെയാണ് എലൈറ്റ് ഫുഡ് അരൂരിൽ ആദ്യത്തെ അത്യാധുനിക ബ്രെഡ് ഉൽപ്പാദന കേന്ദ്രം സ്ഥാപിച്ചുകൊണ്ട് അതിന്റെ ആദ്യ ചുവടുകൾ എടുത്തത്.

ഗ്രൂപ്പ് തുടർച്ചയായ നാഴികക്കല്ലുകൾ പിന്നിട്ടെങ്കിലും, വിജയത്തോടുള്ള അതിന്റെ സമീപനം മാറ്റമില്ലാതെ തുടരുന്നു: ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ, ഉപഭോക്തൃ ആവശ്യങ്ങളെക്കുറിച്ചുള്ള അവബോധം, പരിസ്ഥിതിയെ സംയോജിപ്പിക്കുന്ന സുസ്ഥിര വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മുതലായവയാണ്.  ശ്രീ. രഘുലാൽ ഒരു വ്യവസായി, മനുഷ്യസ്‌നേഹി, സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലയിൽ പ്രഗത്ഭനാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.