ഇറ്റാനഗർ : ഒരു ജയം, ഒരു സമനില, ഒരു തോല്‍വി സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ ഇതുവരെയുള്ള കണക്ക് ഇങ്ങനെ.ഗ്രൂപ്പ് എയില്‍ നിലവില്‍ നാലു പോയിന്റുമായി നാലാം സ്ഥാനത്തുള്ള കേരളത്തിനു ക്വാർട്ടർ ഫൈനലിലെത്തണമെങ്കില് ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിക്കണം. ആദ്യമത്സരത്തില്‍ ആസാമിനെതിരേ മികച്ച ജയം നേടി തുടങ്ങിയ കേരളത്തിന് അടുത്ത രണ്ടു മത്സരങ്ങളില്‍ വിജയം നേടാനായില്ല.
ഗോവയോടു തോറ്റ കേരളം മൂന്നാം മത്സരത്തില്‍ മേഘാലയയോട് മുന്നില്‍ നിന്നശേഷം സമനില വഴങ്ങി. കഴിഞ്ഞ സന്തോഷ് ട്രോഫി സീസണുകളേക്കാള് വ്യത്യസ്തമായി 2023-24 സീസണില്‍ ക്വാർട്ടർ ഫൈനല്‍ ആവിഷ്കരിച്ചതിനാല്‍ ഗ്രൂപ്പിലെ ആദ്യ നാലു സ്ഥാനക്കാർക്ക് നോക്കൗട്ടിലെത്താം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു ജയമല്ലെങ്കില്‍ കേരളത്തിന് ഒരു വിജയവും ഒരു സമനിലയും നേടാനായാല്‍ ഗോള്‍ ശരാശരിയിലേക്കു പോകാതെ ക്വാർട്ടർ ഉറപ്പിക്കാം.
മേഘാലയയോ അരുണാചലോ അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കുകയും കേരളത്തിന് ഒരു വിജയവും തോല്‍വിയും ഉണ്ടാകുകയുമാണെങ്കില് ഗോള്‍ വ്യത്യാസം നിർണായകമാകും. ഇന്ന് ഉച്ചയ്ക്ക് 2.30ന് അരുണാചലുമായാണ് കേരളത്തിന്റെ അടുത്ത മത്സരം. ഗോവ, സർവീസസ്, ആസാം ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനത്ത്. മേഘാലയ, അരുണാചല്‍ പ്രദേശ് ടീമുകള്‍ അഞ്ചും ആറും സ്ഥാനത്തും.