ആലപ്പുഴ: കായംകുളത്ത് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ക്ക് റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റു.കായംകുളം സ്റ്റേഷനിലെ എസ്.ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. അപകടത്തില്‍ കൈക്കും കാലിനും മുറിവേറ്റ എസ്.ഐയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കായംകുളം കെപിഎസി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്.ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുഴികള്‍ രൂപപ്പെട്ട് അപകടം സൃഷ്ടിക്കുന്ന മേഖലയാണ് കായംകുളം – കൃഷ്ണപുരം പാത. ഇവിടെ കെപിഎസിക്കു മുന്നിലുള്ള റോഡില്‍വച്ചാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്ഐ അപകടത്തില്‍പ്പെട്ടത്.