ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയവരെ കണ്ടെത്തുക കേരളത്തിന് ദുഷ്‌കരം; റഷ്യയില്‍ നിന്നെത്തിയ 21 പേരെ കണ്ടെത്തി പരിശോധിക്കാന്‍ ശ്രമം തുടങ്ങി; ഒമിക്രോണിനെ പിടിച്ചുകെട്ടാന്‍ സംസ്ഥാനം

തിരുവനന്തപുരം:രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ, ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരെ കണ്ടെത്തല്‍ കേരളത്തിന് ദുഷ്‌കരം. നവംബര്‍ 22ന് സാംപിളെടുത്തവരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. അതായത്, എയര്‍പോര്‍ട്ടുകളിലൂടെ ഇതിനോടകം വ്യാപനം നടന്നിരിക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ സ്ഥിരീകരിച്ച 2 കേസുകളില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബായ് വഴിയെത്തിയയാളുടെ ജനിത ശ്രേണീകരണത്തിനായുള്ള സാംപിളെടുത്തത് 22ആം തിയതിയാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാവുന്നതിനും 10 ദിവസം മുന്‍പാണിത്. അതായത്, മാര്‍ഗനിര്‍ദേശം നടപ്പാവും മുന്‍പ് തന്നെ ഒമിക്രോണ്‍ രാജ്യത്തുണ്ടെന്ന് സാരം. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയവരുടെ വിവരം നിര്‍ണായകമാവുന്നത്.

Advertisements

28ന് റഷ്യയില്‍ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും എത്തിയ 21 പേരെ കണ്ടെത്തി പരിശോധിക്കാന്‍ ശ്രമം തുടങ്ങി. ഇവര്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. സാംപിളെടുത്ത് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ രാജ്യത്തെ 2 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത്

Hot Topics

Related Articles