കൊച്ചി: സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ഹ്വിഗ്വിറ്റയെ ചൊല്ലിയുള്ള വിവാദം തുടരുകയാണ്. തൻറെ പ്രശസ്ത കഥമായ കഥയുടെ പേര് അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചുവെന്ന പരാതിയുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ രംഗത്തെത്തിയതോടെയാണ് ‘ഹിഗ്വിറ്റ’ വിവാദം കേരളത്തിൽ ചൂടുപിടിച്ചത്.
എന്നാൽ ഈ സമയം മുൻ കൊളംബിയൻ ഫുട്‌ബോൾ ടീം ഗോൾകീപ്പറായ യഥാർത്ഥ ഹിഗ്വിറ്റ കൊച്ചുമകൾക്കൊപ്പം കുതിര സവാരിയിലായിരുന്നു. കൊച്ചുമകൾക്കൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ ബുദ്ധിജീവികളടക്കമുളളവർ ഹിഗ്വിറ്റയുടെ പേരിൽ ചേരിതിരിഞ്ഞ് പോരടിക്കവേയാണ് ഈ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത് എന്ന് ശ്രദ്ധേയമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടിക്കൊടുത്ത താരമാണ് റെനെ ഹിഗ്വിറ്റ. എന്നാൽ തന്റെ സിനിമയ്ക്കിട്ട ഹിഗ്വിറ്റ എന്ന പേര് ഒരു തരത്തിലും മാറ്റില്ലെന്ന് സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു. എൻ.എസ്. മാധവനെ മനഃപ്പൂർവം വേദനിപ്പിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ ഹിഗ്വിറ്റയുമായി തന്റെ സിനിമയ്ക്കോ കഥാപാത്രങ്ങൾക്കോ യാതൊരു ബന്ധവുമില്ലെന്നും ഹേമന്ത് വ്യക്തമാക്കി.
തന്റെ ആദ്യ സിനിമയിൽ പ്രതീക്ഷിക്കാതെ വന്ന വിവാദത്തിൽ പകച്ചുനിൽക്കുകയാണ് സംവിധായകൻ. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ചിത്രത്തിനു പിന്നാലെയായിരുന്നു. 2019 നവംബർ 8 നാണ് മലയാളത്തിലെ പ്രമുഖരായ എട്ടു താരങ്ങളുടെ സോഷ്യൽ മീഡിയവഴി ടൈറ്റിൽ ലോഞ്ച് ചെയ്തിരുന്നു. കോവിഡും മറ്റ് പല പ്രതിസന്ധിയും മറികടന്ന് ഇപ്പോഴാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. അന്നില്ലാത്ത വിവാദം എങ്ങനെ ഇന്നുണ്ടായി എന്ന് അറിയില്ലെന്നും ഹേമന്ത് പറഞ്ഞു.
അതേസമയം ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കില്ലെന്ന് ഫിലിം ചേമ്ബറിൽ നിന്ന് ഉറപ്പ് ലഭിച്ചതായി എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു. പേര് ഉപയോഗിക്കരുത് എന്ന് ഫിലിം ചേമ്ബറിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ തനിക്ക് അറിയിപ്പ് ലഭിച്ചില്ല എന്ന് സിനിമയുടെ സംവിധായകൻ പറഞ്ഞു. പേര് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.