മാനവ സംസ്‌കൃതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ യുദ്ധ വിരുദ്ധ കൂട്ടായ്മ നടത്തി

കോട്ടയം: യുദ്ധം ഒഴിവാക്കി സമാധാനം പുലരട്ടെ എന്ന മുദ്രാവാക്യം ഉയർത്തി മാനവ സംസ്‌കൃതി കോട്ടയം ജില്ലാ കമ്മറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ നടത്തി. ഗാന്ധിയൻ അക്ര രാഹിത്യ മാർഗത്തിലൂടെ യുദ്ധവും അക്രമവും ഒഴിവാക്കണമെന്ന് യുദ്ധവിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മാനവ സംസ്‌കൃതി കേന്ദ്ര സമിതി അംഗം അഡ്വ. ജി ഗോപകുമാർ പറഞ്ഞു.

Advertisements

കോടികണക്കിന് ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ കോടിക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കുന്ന യുദ്ധം മാനവീകതയ്‌ക്കെതിരാണെന്ന് അധ്യക്ഷത വഹിച്ച ജില്ലാ ചെയർമാൻ ടി.എസ്.സലിം പറഞ്ഞു. കൂട്ടായ്മയിൽ പങ്കെടുത്തു കൊണ്ട് എം.ശ്രീകുമാർ , ഡോ.ജോബിൻ ചാമക്കാല, അനിയൻ മാത്യു, കെ. ദേവകുമാർ , പി.ജെ.ആന്റണി , പി.ആർ. സുരേഷ് ബാബു, ഗിരിജാ ജോജി, സതീഷ് കുമാർ, സന്തോഷ് കൊട്ടാരം എന്നിവർ സംസാരിച്ചു.

Hot Topics

Related Articles