അക്ഷയ് കുമാർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കേസരി 2ന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. പോസ്റ്ററുകളിലെല്ലാം അഭിഭാഷക വേഷത്തിലാണ് അക്ഷയ് കുമാർ ഉള്ളത്. ഒപ്പം മാധവനും അനന്യ പാണ്ഡെയും ഉണ്ട്. ചിത്രം ഏപ്രിൽ 18ന് തിയറ്ററുകളിൽ എത്തും. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസറിൽ നിന്നും വ്യക്തമാകുന്നത്.
ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരൺ സിംഗ് ത്യാഗിയാണ്. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി. ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത് എന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തിടെ പുറത്തിറങ്ങിയ കേസരി 2ന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ബ്രിട്ടീഷ് ജഡ്ജി ഇരിക്കുന്ന കോടതിയിൽ ഒരു കർക്കശക്കാരനായ അഭിഭാഷകനായി അക്ഷയ് കുമാര്‍ എത്തുന്നത് ടീസറിൽ നിന്നും വ്യക്തമായിരുന്നു. മാധവനും അക്ഷയ് കുമാറും കോടതിയിൽ വാദപ്രതിവാദങ്ങൾ നടത്തുന്നെന്ന തരത്തിൽ പോസ്റ്ററിലും കാണാം.
ആറ് വർഷം മുന്‍പാണ് കേസരി ഇറങ്ങിയത്. 1897-ൽ 10,000 അഫ്ഗാൻ ഗോത്രവർഗക്കാർക്കെതിരെ സാരാഗർഹിയെ പ്രതിരോധിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞത്. അക്ഷയ് കുമാറിന്‍റെ ഇഷാർ സിംഗ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, സ്കൈ ഫോഴ്സ് ആണ് അക്ഷയ് കുമാറിന്‍റേതായി് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ വ്യോമയുദ്ധത്തിന്‍റെ പാശ്ചത്തലത്തില്‍ ഒരുക്കിയിരിക്കുന്ന വൈകാരികതയും ദേശ സ്നേഹവും നിറഞ്ഞ കഥയാണ് സ്‍കൈ ഫോഴ്‍സ് പറഞ്ഞത്. തരുണ്‍ മൻസുഖനിയാണ് സംവിധാനം നിര്‍വഹിച്ചത്. സാറാ അലി ഖാനും കഥാപാത്രമായ ചിത്രത്തില്‍ ശരദ് ഖേല്‍ഖര്‍, മനിഷ് ചൗധരി, മോഹിത് ചൗഹാൻ, വരുണ്‍ ബഡോല, സോങം, അഭിനവ്, റിതി, അനുപമം ജോര്‍ദര്‍, ജയ്വന്ത് വാഡ്‍കര്‍, വിശാല്‍ ജിൻവാല്‍, അഭിഷേക് മഹേന്ദ്ര, ബ്രയാൻ ലോറൻസ്, ഫയാസ് ഖാൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തി.