റോക്കി ഭായ് മരിച്ചിട്ടില്ല…”കെജിഎഫ് 3″ വരുന്നു… സൂചനയുമായി ഹോംബാല ഫിലിംസ്

കെജിഎഫ് 2 ഇറങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തിന്‍റെ സൂചന നല്‍കി നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ടീസറിലാണ് കെജിഎഫ് 3യുടെ സൂചന നിര്‍മ്മാതാക്കളായ ഹോംബാല ഫിലിംസ് നല്‍കുന്നത്.

Advertisements

1978 മുതല്‍ 81 വരെ റോക്കി ഭായി എവിടെയായിരുന്നു എന്ന ചോദ്യം ടീസര്‍ ഉയര്‍ത്തുന്നുണ്ട്. വാഗ്ദാനങ്ങള്‍ പാലിച്ചു, ശരിക്കും പാലിച്ചോ എന്ന ചോദ്യവും ടീസര്‍ ഉയര്‍ത്തുന്നു. ഒപ്പം ചാപ്റ്റര്‍ 2ലെ ക്ലൈമാക്സ് രംഗങ്ങള്‍ പിന്നോട്ട് കാണിക്കുന്ന രീതിയിലുള്ള എഡിറ്റിംഗും റോക്കിഭായിയുടെ വീണ്ടും വരവ് ഉറപ്പിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെജിഎഫ് ചാപ്റ്റർ 2-ന്റെ പോസ്റ്റ്-ക്രെഡിറ്റ് സീക്വൻസില്‍ കെജിഎഫ് 3 യെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്.  എന്നാൽ ഇപ്പോഴാണ് ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം എത്തുന്നത്.

യഷ് നായകനായ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.







Hot Topics

Related Articles